Wednesday, December 18, 2013

അവസ്ഥാന്തരത്തില്‍!!!!!

വെറുത്തു വെറുത്തു വെറുപ്പിന്‍റെ പാരമ്മ്യത്തില്‍ ഞാന്‍ നിന്നെ സ്നേഹിച്ചു തുടങ്ങുന്ന ഒരു നാള്‍ വരും!!!!!
അന്ന് പക്ഷെ നിന്നെ ഇത്രയും നാള്‍ വെറുത്തത്തിന്‍റെ ശിക്ഷയായി
ഞാന്‍ എന്നെ ഈ ആല്‍മരത്തിന്റെ കൊമ്പില്‍ കൊന്നു കെട്ടിതൂക്കും!!!!
അങ്ങനെ നാം എന്നും ഒരു സമാന്തര രേഖകള്‍ ആയി തന്നെ തുടരും!!!!

"സുജിത് മേനോന്‍"

പകുപ്പ്!!!

നിന്നില്‍ ഞാന്‍ എഴുതുന്ന കവിതകള്‍ ഓരോന്നും മൂന്നായ്‌ പകുക്കപെടുന്നുണ്ട്!!!
അതില്‍ ഒരു പകുതി താവഴി വഴി തിരിച്ചോഴുകി,പൂര്‍വ്വത്തില്‍ ലയിക്കുന്നു!!!
പിന്നെ ഒരു പകുതി അനുഗാമികള്‍ വഴി മുന്നോട്ടൊഴുകി സ്വപ്നങ്ങളും പ്രതീക്ഷകളും ആയി ഖനീഭവിച്ചു മേഘങ്ങളായി പെയ്യാന്‍ വിതുമ്പി മൂടികെട്ടി നില്‍ക്കുന്നു!!!
ഇനിയും ഒരു പകുതി,അവസാന പകുതി, നമ്മില്‍ പരസ്പരം ഒഴുകി ഒരു കടലായി നിറഞ്ഞു നില്‍ക്കുന്നു!!!!

"സുജിത് മേനോന്‍"

ചൂരല്‍ക്കാടുകള്‍.....

"കൊടുംകാറ്റുകള്‍ തകര്‍ത്തെറിയുന്നത് തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന ഗര്‍വ്വുകളെ മാത്രമാണ്!!!
ആ ചൂരല്ക്കാടുകളെ നോക്കു....അവയിപ്പോഴും ഒരു പുഞ്ചിരിയോടെ അവിടെത്തന്നെയുണ്ട്"

"സുജിത് മേനോന്‍"

കള്ളക്കടത്ത്...

ഒരു മരണമൊക്കെ പല്ലില്‍ ഒളിപ്പിച്ചു നടക്കുക
അത്ര അനായാസം ഒന്നുമല്ല!!!!
ഒഴുകി ഒഴുകി ഒരു കടല്‍ കാണാതെ തളര്‍ന്ന പുഴയെ
ഒരൊറ്റ ദംശനത്താല്‍ കുടിച്ചു വറ്റിച്ചുകളയും പോലെയോ!!!
അല്ലെങ്കില്‍ എഴുതി എഴുതി ഒരു പൂര്‍ണ്ണ വിരാമം കാണാതെ ...
തളര്‍ന്നു വീഴുന്ന കവിതയില്‍ ഒരൊറ്റ ദംശനത്താല്‍ ഒരു
പൂര്‍ണ്ണ വിരാമം ഇട്ടു വയ്ക്കുന്ന പോലെയോ ഒക്കെ ആണെന്ന് വേണമെങ്കില്‍ പറയാം എന്ന് മാത്രം!!!
എന്നാലും ഒരു മരണമൊക്കെ ഒരൊറ്റ വാക്കില്‍ ഒളിപ്പിച്ചു നടക്കും പോലെ അത്ര ശ്രമകരം ആണെന്ന് പ്രയാനോന്നും വയ്യ!!!

"സുജിത് മേനോന്‍"

വെളുപ്പും കറുപ്പും...

നിറം ഏഴും തിന്നു വിളറിയ ഒരു ചിരിയുമായി നില്‍പ്പുണ്ട്
ഒരു വെളുപ്പ്‌... പക്ഷെ...
അജീര്‍ണ്ണം പിടിച്ചു നിറമേഴും ച്ഛര്‍ദ്ധിച്ചു അവസാനം കറുത്തിരുണ്ട് പോകുമെന്ന് ഓര്‍ത്തില്ല്യ പാവം!!!

സുജിത് മേനോന്‍"

ശരിയായിരിക്കാം....

"ഏതൊരു വിജയിയായ പുരുഷന്‍റെ നേട്ടത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടായിരിക്കുമത്രേ!!!! അതെ ഒരു പുരുഷന്‍ അവനെ തിരിച്ചറിയുന്നത് ഒരു സ്ത്രീയിലൂടെ ആയിരിക്കും..... അതുപക്ഷേ ഉദാത്തമായ പ്രേമത്തിലൂടെയോ അതല്ലെങ്കില്‍ ആഴത്തിലുള്ള ഒരു മുറിവിലൂടെയോ അവള്‍ നല്‍കുന്ന തിരിച്ചറിവിലൂടെ ആയിരിക്കും എന്ന് മാത്രം!!!

"സുജിത് മേനോന്‍"

ആത്മഹത്യയിലേക്ക് ഇറങ്ങുന്ന ഒറ്റയടിപ്പാതകള്‍ !!!!

ജീവിതത്തില്‍ നിന്നും ഒറ്റപ്പെട്ടു,വഴിയും ദിശയും തെറ്റി അലഞ്ഞു,ഒടുവില്‍,
വഴിയെല്ലാം അവസാനിക്കുന്നിടത്ത് നിങ്ങള്‍ക്ക് ഇരുളടഞ്ഞ ഒരു ഒറ്റയടിപ്പാത കാണാം... അണഞ്ഞു തുടങ്ങിയ പ്രതീക്ഷയുടെ ചൂട്ട് ഒന്നുകൂടെ ആളിക്കത്തിച്ചു ആ ഒറ്റയടിപ്പാതയിലോട്ടു നിങ്ങള്‍ ഇറങ്ങുമ്പോള്‍,മുന്‍ഗാമികളുടെ തേങ്ങല്‍ ഒരു നേര്‍ത്ത പദനിസ്സ്വനം പോലെ നിങ്ങള്‍ക്ക് കേള്‍ക്കാം!!! അവിടെ ഒരു പക്ഷെ ഞാനും നിങ്ങളും ഒരു നിലാവില്‍ എന്ന പോലെ കണ്ടുമുട്ടിയേക്കാം!!!
"സുജിത് മേനോന്‍"

സഖി നിന്നോട്...

സഖി, നീ കാണുന്നുണ്ടോ ഒരു വേനല്‍പുഴ പോലെ വറ്റി വരങ്ങുണങ്ങി കിടക്കുന്ന
നമ്മുടെ പ്രണയം?
ദുഖങ്ങള്‍ ഖനനം ചെയ്ത ഗര്‍ത്തങ്ങളില്‍,അങ്ങിങ്ങായി,ഒരു ഒഴുക്കിനു കാതോര്‍ത്ത് തളം കെട്ടി കിടക്കുന്ന നമ്മുടെ ജീവിതം?
അതെ.... ഒരു വര്‍ഷക്കാലം ഈ പുഴ എന്നേ മറന്നിരിക്കുന്നു!!!!!

"സുജിത് മേനോന്‍"

യാത്രാമൊഴി....

"ഇന്നിതുവരെ ഞാന്‍ നടന്ന വഴികളിലെല്ലാം പ്രതീക്ഷയുടെ ചൂട്ടുവെളിച്ചവുമായി,
നീയുണ്ടായിരുന്നു വഴികാട്ടാന്‍.....
ഇനിയാ അണഞ്ഞ ചൂട്ടുമായി നീയെന്റെ ഓര്‍മ്മകള്‍ക്ക് കൂട്ടിരിക്ക....
ഈ കരയില്‍ നിന്നെ ഉപേക്ഷിച്ചു ഞാനീ ഏകാന്തതയുടെ കയത്തിലേക്ക് തനിച്ചു ഇറങ്ങട്ടെ!!!!
"സുജിത് മേനോന്‍"

ഇന്നലെ പെയ്ത മഴയില്‍...

മഴയിന്നലെ രാത്രി മുഴുവന്‍ എന്നെ ഇറുകെ കെട്ടിപിടിച്ചു കിടന്നു കൊണ്ട് പതം പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു....
അവളുടെ കരച്ചിലിന്റെ സംഗീതത്തില്‍ എപ്പോഴോ ഞാന്‍ മയങ്ങി...
രാവിലെ ഉണര്‍ന്നു നോക്കുംബോഴുണ്ട്,ഒരു കണ്ണീര്‍ കടല്‍ മാത്രം ബാകിയാക്കികൊണ്ട് അവളെപ്പോഴേ എഴുന്നേറ്റു പോയ്കഴിഞ്ഞിരുന്നു!!!!!!

"സുജിത് മേനോന്‍"

സൂര്യകാന്തി

ഒരു സൂര്യകാന്തിപൂ ഒരിക്കലും തനിച്ചാകുന്നില്ല്യ....
ആ കണ്ണുകളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കു....
ഒരു സൂര്യന്‍ എന്നും അവള്‍ക്കു കാവലുണ്ട്!!!!!

"സുജിത് മേനോന്‍"

കാലത്തോട്

"മരണത്തെക്കാള്‍ വലിയ സത്യമൊന്നും ഒരു കാലത്തിനും ഇന്നോളം പറയാന്‍ സാധിചിട്ടില്ല്യ!!!
"മരണത്തിലേക്ക് മാത്രം പൂത്ത ചില ജീവിതങ്ങള്‍ ഉണ്ടത്രേ!!!
ഒരു ജന്മം മുഴുവന്‍ പൂക്കാന്‍ മറന്നു നിന്നവ!!!!"



 "സുജിത് മേനോന്‍"


 

പരിവേദനങ്ങളില്‍ നിന്ന്

"പുഴയിന്നൊരു പരിവേദനവുമായി വന്നിരിക്കുന്നു....
കാലങ്ങളായി ഒരു അണക്കെട്ട് തന്നെ വീട്ടു തടങ്കല്ലില്‍ വച്ച് പീഡിപ്പിച്ചു കൊണ്ടിരിക്കയാനെന്നു!!!"

"സുജിത് മേനോന്‍"

ഒരു കവിതയെ ആസ്വദിക്കുന്ന വിധം ....

കവിത ആസ്വദിക്കുക അത്ര എളുപ്പം ഒന്നുമല്ല!!!!
ഒരു കാമുകന്‍ തന്റെ കാമുകിയെ പ്രാപിക്കുന്ന പോലെ ശ്രമകരം ആണത്!!!
നോക്കണം... ഒരു ബാലാത്കാരത്തിന്റെ യാതൊരു സാധ്യതകളും അവിടെ ഇല്ല്യാ.....
കവിതയെ ഉറുംബടക്കം ചേര്‍ത്ത് പുണരണം!!!
ശ്രദ്ധിക്കണം!!!! ഉപമകളും ഉത്പ്രേക്ഷകളും ചുളിയരുത്!!!
നഗ്നമായ വരികളില്‍ മിഴികള്‍ ഓടിക്കണം ...
അവയെ ചുംബിച്ചു ഉണര്‍ത്തണം....
നോക്കണം,...അലങ്കാരങ്ങളും വൃത്തങ്ങളും ഉടയരുത്!!!
കവിതയൊരു നേര്‍ത്ത സീല്കാരത്താല്‍ മിഴികള്‍
കൂമ്പിയടയ്കുന്നുണ്ടാവും അപ്പോള്‍!!!
എന്നിട്ട് കണ്ണടച്ച്....ശ്വാസം പിടിച്ചു
പച്ചയായ കവിതയുടെ നഗ്നമായ ആഴങ്ങളിലേക്ക്
മുങ്ങാംകുഴിയിടണം....എന്നിട്ട് ...
നിര്‍വൃതിയുടെ ഏതെങ്കിലും ഒരു തീരത്ത് ഒരു ജഡമായി അടിയണം!!!
നോക്കണം.... ഭാവനയുടെ പരല്‍ മീനുകള്‍ കൊത്തി മുറിവേല്‍പ്പിച്ചിട്ടുണ്ടാവും
അപ്പോഴേക്കും ആ ജഡത്തില്‍!!!!

"സുജിത് മേനോന്‍"

കവിതയില്‍ നിന്ന്....

ഉപ്പോളം വരില്ല്യ ഉപ്പിലിട്ടത്‌ എന്നെല്ലാം പറയാം എങ്കിലും...
കവിതയോളം വലുതൊന്നുമല്ല, അതിലെ ഉപമ...
എന്നാല്‍,കയ് വിടുവിച്ചു ചിതറി ഓടുന്ന വാക്കുകളെ......
ചെവിക്കു പിടിച്ചു തിരികെ പെറുക്കി കൊണ്ടുവരുന്നുണ്ടത് !!!
എന്നാലും... കവിതയോളം വലുതൊന്നുമല്ല ഒരു കവി..
ഇടയ്ക്കിടെ "ഞാന്‍"..."ഞാന്‍"...എന്ന് കയ് പൊക്കി എഴുന്നേറ്റു നില്‍ക്കുന്ന കവിയെ ..
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാല്‍,അവിടെ തന്നെ ഇരുത്തിക്കളയുന്നുണ്ടത്!!!
എന്നാലും, പലവട്ടം തള്ളി പഠിപ്പിച്ചു വിട്ട അര്‍ത്ഥങ്ങള്‍
പറയാന്‍ മറന്നു,കണ്ണും മിഴിച്ചു,കുന്തം കണക്കെ എഴുന്നേറ്റു നില്‍ക്കും ചില വാക്കുകള്‍ കവിതയില്‍..
ചിലപ്പോഴോ... പാകമാവാത്ത ഒരര്‍ത്ഥം എടുത്ത് അണിയാന്‍ ശ്രമിച്ചു പരാചയപ്പെട്ടു..
"പറ്റുന്നില്ല്യ" എന്ന് കയ്മലര്‍ത്തി കാണിക്കാനും മതി!!!
ഒരു സംഘ നൃത്തത്തിന് പഠിപ്പിച്ചു കയറ്റി വിട്ടതാണ്
പ്രാസത്തെയും..പിന്നെ ഉപമയെയും, എന്നിട്ടും...
സഭാകമ്പം നിമിത്തമാവും, സദസ്സിലിരുന്നു ഞാന്‍ നോക്കുമ്പോഴുണ്ട്..
കവിതയിലേക്ക് കയറാതെ തലവാചകത്തില്‍ തന്നെ ചിണുങ്ങി ചിണുങ്ങി നില്‍പ്പാണ് രണ്ടും!!!

"സുജിത് മേനോന്‍"

എന്നിരുന്നാലും ....

ഒരു മണം കൊണ്ട് മാത്രം മരണത്തെ തിരിച്ചറിയുന്നുണ്ട്...
ഉറുമ്പുകള്‍,പക്ഷെ മുഴുവനോടെ കാണാന്‍ മാത്രം വലിയ കണ്ണുകള്‍ ഇല്ലെങ്കിലും!!!
വീണ്ടും ഒരു മണം കൊണ്ട് മാത്രം മധുരത്തെ തിരിച്ചറിയുന്നുണ്ട്..
ഉറുമ്പുകള്‍, പക്ഷെ മുഴുവനോടെ നുണയാന്‍ മാത്രം വലിയൊരു നാവ് ഇല്ലെങ്കിലും!!!

"സുജിത് മേനോന്‍"

മഴ വന്നു പോയപ്പോള്‍

ഒരു മഴയുണ്ട്!!!
വേനലിന്‍റെ ഉച്ചയില്‍ തിടുക്കപ്പെട്ടു വീട്ടിലേക്കു കയറിവരും...
തികച്ചുംഅപ്രതീക്ഷിതമായ ആ കാഴ്ചയുടെ മൂര്‍ച്ചയില്‍
നാം തരിച്ചു നില്‍ക്കും...
ഇറങ്ങി പോയതിനു ശേഷമാവും ഒന്ന് കയറി ഇരിക്കാന്‍ പോലും പറഞ്ഞില്ല്യല്ലോ......
ഒരു ഗ്ലാസ്‌ വെള്ളം പോലും കൊടുത്തില്ല്യല്ലോ... എന്നെല്ലാം നാം വെപ്രാളപെടുക!!!!
ഓടി ചെന്ന് നോക്കുമ്പോഴേക്കും മഴ ദൂരെ വളവും കഴിഞ്ഞു മറഞ്ഞിട്ടുണ്ടാവും!!!
എന്താണ് മഴ പറഞ്ഞിട്ട് പോയതെന്ന് പോലും കേട്ടിട്ടുണ്ടാവില്ല്യ നാം അപ്പോള്‍ !!!

        " സുജിത് മേനോന്‍ "

യുദ്ധാവശേഷം!!!

സന്ധി സംഭാഷണങ്ങളും സമാധാന ചര്‍ച്ചകളും പരാജയപ്പെടുംബോഴാണ്,
പലപ്പോഴും യുദ്ധം ഉണ്ടാകുന്നത്!!!!
ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഞാന്‍ ഒരു യുദ്ധത്തെ പറ്റിയാണ് പറഞ്ഞു വരുന്നതെന്ന്!!!!...
തിര്‍ച്ചയായും അല്ല!!!
യുദ്ധം, നിസ്വരാക്കി കളഞ്ഞ ചില ബാല്യങ്ങള്‍ ഉണ്ട്!!!!
പക വീണു പൊട്ടി, ചിന്നി,ചിതറി തെറിച്ചു പോയ നിഷ്കളങ്കതകള്‍
പെറുക്കി കൂട്ടി സൂക്ഷിച്ചു വെച്ച ഒരു കടലാസു പെട്ടി മാത്രം
സ്വന്തം എന്ന് പറയാന്‍ വിധിക്കപെട്ടവര്‍!!!
യുദ്ധം, നിസ്വരാക്കി കളഞ്ഞ ചില കൌമാരങ്ങള്‍ ഉണ്ട്!!!!
അശാന്തിയുടെ പുക പിടിച്ചു കരിഞ്ഞ സ്വപ്നങ്ങള്‍ തൂക്കിയ
ഭീതിയുടെ ചുമരുകള്‍ മാത്രം സ്വന്തമെന്നു പറയാന്‍ വിധിക്കപെട്ടവര്‍!!!
യുദ്ധം, നിസ്വരാക്കി കളഞ്ഞ ചില യവ്വനങ്ങള്‍ ഉണ്ട്!!!!
യുദ്ധ ഭൂമിയില്‍ സ്വന്തം ശരീരം വെടിമഴയായി
പെയ്തു തീരാന്‍ മാത്രം നിയോഗിക്കപെട്ടവര്‍!!!
ഇനിയും, യുദ്ധം നിസ്വരാക്കി കളഞ്ഞ ചില വാര്‍ദ്ധക്യങ്ങള്‍ ഉണ്ട്!!!!
യുദ്ധ ഭൂവില്‍ കളഞ്ഞു പോയ സ്വന്തം ജീവിതം തിരഞ്ഞു
പ്രാഞ്ചി പ്രാഞ്ചി നടന്നു അവിടെത്തന്നെ വീണു മരിക്കാന്‍ മാത്രം ജനിച്ചവര്‍!!!
അതെ!!!! ഞാന്‍ പറഞ്ഞു വന്നത് യുദ്ധങ്ങളെ പറ്റിയേ അല്ല!!!!
പക്ഷെ, ചില യുദ്ധാവശേഷങ്ങളെ പറ്റി മാത്രമാണ്!!!!

"സുജിത് മേനോന്‍"

ഉപദേശകരോട്

എന്നെ ഉപദേശിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്
നിന്നോട് എനിക്ക് ഒരു ചോദ്യമുണ്ട്!!!!
നാളിതുവരെ ഉള്ള എന്റെ ലോകം!!! അവിടെ വിളഞ്ഞു നില്‍ക്കുന്ന
അനുഭവങ്ങള്‍,ഭാവനകള്‍, കല്‍പ്പനകള്‍,സങ്കടങ്ങള്‍,സന്താപങ്ങള്‍,
ദ്വേഷങ്ങള്‍,സ്നേഹങ്ങള്‍ എല്ലാം തന്നെ നിന്റെ ഒരു വാക്കിനാല്‍ ...
ഉഴുതു മറിച്ചു പുതിയ വിത്തുപാകാം എന്നാ നിന്റെ വ്യാമോഹത്തെ
ഞാന്‍ എന്ത് പേരിട്ടു വിളിക്കേണ്ട്‌ു???

"സുജിത് മേനോന്‍"

ഇന്നലെയും അത് സംഭവിച്ചു!!!

മുട്ട വിരിഞ്ഞിറങ്ങിയ ഒരു പ്രാവിന്‍ കുഞ്ഞിനെ ഇന്നലെ പൂച്ച പിടിച്ചു!!!
കവയ്ക്കാന്‍ വെമ്പി നില്‍ക്കുന്ന കവികള്‍ "മാനിഷാദ" പാടി ആചാര വെടികള്‍ മുഴക്കി!!!
അഭിനവ നാരദര്‍ വര്‍ത്തമാനവും പാടി ഈരേഴു പതിനാലു ലോകങ്ങളും ചുറ്റി!!!
അവസാനം അരങ്ങോഴിഞ്ഞപ്പോള്‍...
ശാപത്താല്‍ ശിലയായി പോയ എന്റെ തൂലികയും.....
കരയാന്‍ പോലും മറന്ന, ചോരയില്‍ കുതിര്‍ന്ന ഒരു പിടി മണ്ണും,
പിന്നെ, അടുത്ത മുട്ടയും വിരിയുന്നതും കാത്ത് പൂച്ചയും!!! മാത്രം ബാക്കി!!!

"സുജിത് മേനോന്‍"

ചിലതുണ്ട്!!!


ചില നക്ഷത്രങ്ങള്‍ എന്നും അങ്ങനെയാണ്!!!
ഒരൊറ്റ പ്രാവശ്യം കണ്ണ് ചിമ്മി കാണിച്ചു
മേഘ ഗര്‍ഭങ്ങളില്‍ കയറി ഒളിച്ചു കളയും!!!
എത്ര തന്നെ തിരഞ്ഞാലും കണ്ടുകിട്ടില്ല്യ ഒരിക്കല്‍കുടെ പിന്നീടവയെ!!!
പക്ഷെ,ആ ഒരൊറ്റ നോട്ടത്തിന്റെ തിളക്കം മായില്ല്യ പിന്നീടൊരിക്കലും!!!...

എത്രവട്ടം തന്നെ കാഴ്ചയെ നിലാവിലും വെയിലിലും മാറി മാറി കഴുകി ഉണക്കിയാലും!!!

ചില ജന്മങ്ങള്‍ അങ്ങനെയാണ് എന്നും!!!
ഒരു ചെറിയ മരണം കൊണ്ടൊന്നും
ജീവിതങ്ങളില്‍ നിന്നും
എന്നെന്നേക്കുമായി ഒഴിഞ്ഞു പോകില്ല ഒരിക്കലും!!!
കാറ്റും കനലും ആയി വന്നു നോവിച്ചു കൊണ്ടേയിരിക്കും......
നിലാവില്‍ നിഴലായി വന്നു ഭയപ്പെടുത്തി കൊണ്ടേയിരിക്കും!!!
"ഞാന്‍" ഇപ്പോഴും മരിച്ചിട്ടില്ല്യ എന്ന് വെറുമൊരു മരണം കൊണ്ട് മാത്രം
എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടേ ഇരിക്കും!!!


"സുജിത് മേനോന്‍"

ഞാന്‍

അല്ലെങ്കിലും പണ്ടേ ഞാന്‍ അങ്ങനെ ആയിരുന്നല്ലോ ...
പെട്ടെന്നൊന്നും ഒരു ഉത്തരത്തിന്റെ പച്ചപ്പിലേക്ക് നടന്നുകയറാന്‍ കഴിയാത്ത
ഒരു ചോദ്യത്തിന്റെ തുഞ്ചത്ത് കൊണ്ടുപോയി തൂക്കിയിട്ടിട്ടുണ്ടാവും എന്നും എന്റെ ജീവിതം!!!
അത് അവിടെ കിടന്നു ഒരു ഉത്തരത്തിന്റെ സാന്നിദ്ധ്യം അടുതെങ്ങാന്‍ ഉണ്ടോ എന്ന്
തളര്‍ന്ന കണ്ണുകളാല്‍ ഉഴറി തുഴയുന്നുണ്ടാക്കും എന്നും!!!

"സുജിത് മേനോന്‍"

Sunday, November 3, 2013

ഓര്‍മ്മകള്‍

"എന്നോ എരിഞ്ഞടങ്ങിയ ഒരു പട്ടട.. പക്ഷെ,
ഓര്‍മ്മയുടെ കനലുകള്‍ കണ്ണടച്ചില്ലിപ്പോഴും!!!"



"ഒരു തുലാവര്‍ഷ രാത്രിയിലാണ് പ്രണയ പരവശരായ നിലാവും ഭൂമിയും മൈഥുനത്തില്‍ ഏര്‍പ്പെട്ടു വെളുത്ത ലില്ലി പൂക്കള്‍ക്ക് ജന്മം കൊടുത്തത്‌!!!"

"സുജിത് മേനോന്‍"

 
 

ഞാന്‍!!

അല്ലെങ്കിലും പണ്ടേ ഞാന്‍ അങ്ങനെ ആയിരുന്നല്ലോ ...
പെട്ടെന്നൊന്നും ഒരു ഉത്തരത്തിന്റെ പച്ചപ്പിലേക്ക് നടന്നുകയറാന്‍ കഴിയാത്ത
ഒരു ചോദ്യത്തിന്റെ തുഞ്ചത്ത് കൊണ്ടുപോയി തൂക്കിയിട്ടിട്ടുണ്ടാവും എന്നും എന്റെ ജീവിതം!!!
അത് അവിടെ കിടന്നു ഒരു ഉത്തരത്തിന്റെ സാന്നിദ്ധ്യം അടുതെങ്ങാന്‍ ഉണ്ടോ എന്ന് 
തളര്‍ന്ന കണ്ണുകളാല്‍ ഉഴറി തുഴയുന്നുണ്ടാക്കും എന്നും!!!

"സുജിത് മേനോന്‍"

തനിയാവര്‍ത്തനം!!

മുട്ട വിരിഞ്ഞിറങ്ങിയ ഒരു പ്രാവിന്‍ കുഞ്ഞിനെ ഇന്നലെ പൂച്ച പിടിച്ചു!!!
കവയ്ക്കാന്‍ വെമ്പി നില്‍ക്കുന്ന കവികള്‍ "മാനിഷാദ" പാടി ആചാര വെടികള്‍ മുഴക്കി!!!
അഭിനവ നാരദര്‍ വര്‍ത്തമാനവും പാടി ഈരേഴു പതിനാലു ലോകങ്ങളും ചുറ്റി!!!
അവസാനം അരങ്ങോഴിഞ്ഞപ്പോള്‍... 
ശാപത്താല്‍ ശിലയായി പോയ എന്റെ തൂലികയും..
കരയാന്‍ പോലും മറന്ന, ചോരയില്‍ കുതിര്‍ന്ന ഒരു പിടി മണ്ണും,
പിന്നെ, അടുത്ത മുട്ടയും വിരിയുന്നതും കാത്ത് പൂച്ചയും!!! മാത്രം ബാക്കി!!!

"സുജിത് മേനോന്‍"
"ആരെങ്കിലും എന്നെങ്കിലും എടുതോന്നു മറിച്ചു നോക്കുകയെങ്കിലും ചെയ്യും എന്ന ഒറ്റ പ്രതീക്ഷയിലായിരിക്കും ചിലര്‍ ജീവിതം ഇങ്ങനെ ഇവിടെ ഈ ഭൂമിയില്‍ മറന്നു വച്ച് പോകുന്നത്‌!!!"
"എന്നോ എരിഞ്ഞടങ്ങിയ ഒരു പട്ടട.. പക്ഷെ,
ഓര്‍മ്മയുടെ കനലുകള്‍ കണ്ണടച്ചില്ലിപ്പോഴും!!!"
"ഒരു തുലാവര്‍ഷ രാത്രിയിലാണ് പ്രണയ പരവശരായ നിലാവും ഭൂമിയും മൈഥുനത്തില്‍ ഏര്‍പ്പെട്ടു വെളുത്ത ലില്ലി പൂക്കള്‍ക്ക് ജന്മം കൊടുത്തത്‌!!!"
എന്നെ ഉപദേശിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് 
നിന്നോട് എനിക്ക് ഒരു ചോദ്യമുണ്ട്!!!!
നാളിതുവരെ ഉള്ള എന്റെ ലോകം!!! അവിടെ വിളഞ്ഞു നില്‍ക്കുന്ന 
അനുഭവങ്ങള്‍,ഭാവനകള്‍, കല്‍പ്പനകള്‍,സങ്കടങ്ങള്‍,സന്താപങ്ങള്‍,
ദ്വേഷങ്ങള്‍,സ്നേഹങ്ങള്‍ എല്ലാം തന്നെ നിന്റെ ഒരു വാക്കിനാല്‍ 
ഉഴുതു മറിച്ചു പുതിയ വിത്തുപാകാം എന്നാ നിന്റെ വ്യാമോഹത്തെ 
ഞാന്‍ എന്ത് പേരിട്ടു വിളിക്കേണ്ട്‌ു???


"സുജിത് മേനോന്‍"

ചിലതുണ്ട്!!!!

ചില ജന്മങ്ങള്‍ അങ്ങനെയാണ് എന്നും!!!
ഒരു ചെറിയ മരണം കൊണ്ടൊന്നും 
ജീവിതങ്ങളില്‍ നിന്നും 
എന്നെന്നേക്കുമായി ഒഴിഞ്ഞു പോകില്ല ഒരിക്കലും!!!
കാറ്റും കനലും ആയി വന്നു നോവിച്ചു കൊണ്ടേയിരിക്കും...
നിലാവില്‍ നിഴലായി വന്നു ഭയപ്പെടുത്തി കൊണ്ടേയിരിക്കും!!!
"ഞാന്‍" ഇപ്പോഴും മരിച്ചിട്ടില്ല്യ എന്ന് വെറുമൊരു മരണം കൊണ്ട് മാത്രം 
എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടേ ഇരിക്കും!!!
ചില നക്ഷത്രങ്ങള്‍ എന്നും അങ്ങനെയാണ്!!!
ഒരൊറ്റ പ്രാവശ്യം കണ്ണ് ചിമ്മി കാണിച്ചു 
മേഘ ഗര്‍ഭങ്ങളില്‍ കയറി ഒളിച്ചു കളയും!!!
എത്ര തന്നെ തിരഞ്ഞാലും കണ്ടുകിട്ടില്ല്യ ഒരിക്കല്‍കുടെ പിന്നീടവയെ!!!
പക്ഷെ,ആ ഒരൊറ്റ നോട്ടത്തിന്റെ തിളക്കം മായില്ല്യ പിന്നീടൊരിക്കലും!!!
എത്രവട്ടം തന്നെ കാഴ്ചയെ നിലാവിലും വെയിലിലും മാറി മാറി കഴുകി ഉണക്കിയാലും!!!

                                                   "സുജിത് മേനോന്‍"

Tuesday, October 22, 2013

പരിവര്‍ത്തനം!!!

ഒരു മഴയില്‍ ശ്രവ്വ്യമായ സംഗീതത്തിനുമപ്പുറം
ഒളിഞ്ഞിരിക്കുന്ന തേങ്ങല്‍ കേള്‍ക്കുമ്പോള്‍ ആണ് അത് സംഭവിക്കുന്നത്
ഒരു പൂവ് പ്രസരിപ്പിക്കുന്ന ഗോചരമായ സൗന്ദര്യത്തിനും അപ്പുറം
ഒളിവെട്ടുന്ന ഒരു നറു പുഞ്ചിരി കാണുമ്പോള്‍ ആണ് അത് സംഭവിക്കുന്നത്.
ചവച്ചിറക്കുന്ന ഭോജനത്തില്‍ ഉദ്ധീപിപ്പിക്കപ്പെടുന്ന രുചികള്‍ക്കും അപ്പുറം 
ഒരു പ്രാണന്‍ ചവര്‍ക്കുന്നുണ്ടെങ്കില്‍ പേടിക്കണം അപ്പോഴും അത് സംഭവിക്കുന്നുണ്ട്.
മത്തുപിടിപ്പിക്കുന്ന സുഗന്ധതിനുമപ്പുറം ഒരു വിരഹം മണക്കുമ്പോള്‍ അത് സംഭവിക്കുന്നുണ്ട്.
ചുട്ടു പൊള്ളിക്കുന്ന വെയില്‍ നിങ്ങളെ വന്നു തൊടുമ്പോള്‍ 
അനുഭവിക്കുന്ന പോള്ളനിനപ്പുറം ഒരു സ്നേഹം നിങ്ങളെ സ്പര്ശിക്കുന്നുന്ടെങ്കിലും അറിയണം അത് സംഭവിക്കുന്നുണ്ട്.
അപ്പോഴെല്ലാം ഒരു കവി തന്റെ ആചാരങ്ങളുടെ വാത്മീകം തകര്‍ത്ത് നിങ്ങളില്‍ ഉയിര്തെഴുന്നെല്‍ക്കുന്നുണ്ട്!!!
അതെ!!! ഒരിക്കലും ഒരു കവി ജനിക്കുക്കയല്ല, മറിച്ച് ഒരു കാട്ടാളന്‍ കവിയിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് എപ്പോഴും സംഭവിക്കുന്നത്!!!

"സുജിത് മേനോന്‍"

ചില ഓര്‍മ്മകുറിപ്പുകള്‍!!!

"നക്ഷത്രങ്ങളെ" നിങ്ങള്‍ അറിയുന്നുണ്ടോ, ജീവിതത്തില്‍നിന്നും എത്രയോ പ്രകാശവര്‍ഷം അകലെയാണ് നിങ്ങള്‍ എന്ന്????

"ആരെങ്കിലും എന്നെങ്കിലും എടുതോന്നു മറിച്ചു നോക്കുകയെങ്കിലും ചെയ്യും എന്ന ഒറ്റ പ്രതീക്ഷയിലായിരിക്കും ചിലര്‍ ജീവിതം ഇങ്ങനെ ഇവിടെ ഈ ഭൂമിയില്‍ മറന്നു വച്ച് പോകുന്നത്‌!!!"
"സുജിത് മേനോന്‍"

Saturday, October 12, 2013

ഇന്നത്തെ ചിന്ത!!!

"മേല്കൂരകള്‍ തകര്‍ക്കപെടുമ്പോള്‍ മാത്രമാണ് മനുഷ്യന് മുകളിലോട്ട് ഒരു വഴി തുറക്കുന്നത് അഥവാ ആകാശത്തിന്റെ ഒരു തുണ്ട് എങ്കിലും ലഭിക്കുന്നത്!!!"
"സുജിത് മേനോന്‍"
 

ഒരു മഴക്കാലത്ത്‌!!!

മഴയിലേക്ക് തുറന്നു വച്ച കണ്ണിലേക്ക്
തിരക്കിട്ട് ഓടി കയറുന്നുണ്ട് ഒരു മിന്നല്‍ പിണര്‍
വെയിലത്ത് ഉണക്കാന്‍ ഇട്ട ദുഖങ്ങളില്‍ 
ചിക്കി പരത്തുന്നുണ്ട് ഓര്‍മ്മകള്‍!!!
തൊടിയില്‍ മേയാന്‍ വിട്ട സന്തോഷങ്ങളെ
ഓടിചു വിടുന്നുണ്ട് കുരച്ചു പാഞ്ഞു വന്ന ഒരു വീണ്ടുവിചാരം!!!
ഇടയ്ക്കിടയ്ക്ക് ഒരുള്‍ പൊട്ടി എല്ലാം തകര്‍ത്തെറിഞ്ഞു വരുന്നുണ്ട്
മനസ്സിനടിയില്‍ സമ്മര്‍ദ്ധപെട്ട സങ്കടം!!

"സുജിത് മേനോന്‍"

Sunday, September 29, 2013

ചില പതം പറച്ചിലുകള്‍!!!

വാടി കൊഴിഞ്ഞ പൂക്കളെ ഏറ്റുവാങ്ങുമ്പോള്‍
മന്നിനൊരു പറച്ചിലുണ്ട്...
കാറ്റ് കവര്‍ന്ന നിന്റെ മണവും വണ്ട്‌ കവര്‍ന്ന തേനും
ഒന്ന് കുളിച്ചു ഉടുപ്പു മാറി വരുമ്പോഴേക്കും ഞാന്‍ തിരിച്ചു തരുന്നുന്ടെന്നു!!!
ഓര്‍മ്മകള്‍ ഒഴിഞ്ഞു പോയ മുറിയിലേക്ക് പുതിയവ വരുമ്പോള്‍
പടിയിറങ്ങുന്ന ഓര്‍മ്മകള്‍ക്ക് കണ്ണും നിറച്ചു ഒരു പറച്ചിലുണ്ട് ....

പോയ്‌ വരട്ടെ എന്ന് .... ഇനിയൊരിക്കലും ചിലപ്പോള്‍ തിരിയെ വന്നില്ലെങ്ങിലും!!!
കക്ഷത് ഇരിക്കുന്നതിനെ മറന്നു ഉത്തരത്തില്‍ പംമിയിരിക്കുന്നതിനെ

വേട്ടയാടാന്‍ പൊന്തുന്ന കയ്ക്കു അവസാനം ഒരു പറച്ചിലുണ്ട്...
ഇല്ലതുന്നോട്ടു പോരുവേം ചെയ്തു എന്നാല്‍ അമ്മാത്ത് ഒട്ടു എതിയതുമിലല്യ!!! എന്ന്..
പാമ്പിന്റെ വായിലുടെ താഴോട്ടിറങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ് തവളയ്ക്ക്

ഒരു നോട്ടം ഉണ്ട പശിയടക്കാന്‍ എന്തെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ...
ഇനിയൊരിക്കലും വിശക്കില്ലെങ്കിലും!!!
പറഞ്ഞു വന്നത് എന്താണെന്ന് വച്ചാല്‍
ചില മരണങ്ങള്‍ നികത്താനാവാത്ത വിടവുകള്‍ ഉണ്ടാക്കിവചിട്ടുണ്ട്‌ എന്നെല്ലാം
ഒരു പറച്ചില്‍ ഉണ്ട്‌... വെറുതെ യാണ് അത്!!!
കാലത്തിനു മായ്ച്ചുകളയാന്‍ ആവാത്ത വിടവോന്നും ഒരു മരണത്തിനും
ഇതുവരെ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്യ എന്നതാണ് വാസ്തവം!!!

Sunday, September 15, 2013

മനസ്സ്!!!

"നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്റെ മനസിലെ മഴ മേഘങ്ങളേ ?...അവിടെ കാലങ്ങളോളം നിര്‍ത്താതെ പെയ്യുന്ന ദുഖങ്ങളെ? അവിടത്തെ ഗര്‍ജിക്കുന്ന ദേഷ്യങ്ങളെ ?...മുയല്‍ കുഞ്ഞുങ്ങളെപ്പോലെ പമ്മി നടക്കുന്ന സ്നേഹങ്ങളെ ?...അരുവിയിട്ടു പദം പറഞോഴുകുന്ന സങ്കടങ്ങളെ ? വിടര്ന്നുല്ലസിക്കുന്ന സന്തോഷങ്ങളെ? മേഞ്ഞുനടക്കുന്ന സ്വപ്നകൂട്ടങ്ങളെ? ഇരപിടിക്കാനിറങ്ങുന്ന കാമങ്ങളെ? ഒറ്റയാന്‍ കണക്കെ മദിച്ചു നടക്കുന്ന ക്രോധങ്ങളെ ? കൂട്ടം തെറ്റി അലയുന്ന ഏകാന്തതകളെ ? വേഴാമ്പലായി കുരലുനര്തുന്ന വിഹ്വലതകളെ ? ഇഴഞ്ഞു നടക്കുന്ന വേദനകളെ? കാലന്‍ കോഴിയായി കൂവി ഭയപ്പെടുത്തുന്ന നിസ്സഹായ്തകളെ? കാണേണ്ട കാഴ്ച തന്നെയാണ്!!"

"സുജിത്ത് മേനോന്‍"
ജനി മൃതി കള്‍ക്കിടയിലെ ഈ അഗാധമായ ഏകാന്തതയില്‍ ഞാനെവിടെയാണ്? നീണ്ട സൌഹൃദത്തിനിടയില്‍ ഞാന്‍ ഈ ഏകാന്തതയെ പ്രണയിച്ചു തുടങ്ങിയോ?
നിതാന്ത മായ കൂട്ട് ഇവള്ക്കെ നല്‍കാന്‍ കഴിയു എന്ന തിരിച്ചറിവാണോ? അതോ അവളുടെ സാമിപ്യം നല്‍കുന്ന ലഹരിനുരയുന്ന വേദന ആണോ ഈ പ്രനയതിനാധാരം?
എന്റെ മനസിന്നു ചോദ്യങലാല്‍ കലുഷിതമാണ്‌ !!!!

Saturday, September 14, 2013

ഓണം!!!

ജീവിതത്തില്‍നിന്നും കൊഴിഞ്ഞു പോയ വസന്തങ്ങളെ അല്ലെങ്കില്‍ ജീവനോടെ ഇരുത്തു മാറ്റി പ്രദര്‍ശനത്തിന് വച്ച പൂക്കാലങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ട് ഒരു ഓണക്കാലം കൂടെ!!!

കയറ്റങ്ങള്‍ ക്ക് പറയുവാനുള്ളത്!!!

ജീവിതത്തില്‍നിന്നും കൊഴിഞ്ഞു പോയ വസന്തങ്ങളെ അല്ലെങ്കില്‍ ജീവനോടെ ഇരുത്തു മാറ്റി പ്രദര്‍ശനത്തിന് വച്ച പൂക്കാലങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ട് ഒരു ഓണക്കാലം കൂടെ!!!

Monday, September 9, 2013

ഒരു മരണത്താല്‍ കുറിക്കപെടുന്നത്!!!

"ജീവിതം കൊണ്ട് പറയാന്‍ പരാജയപെടുംബോഴാണ് ചിലര്‍ മരണം കൊണ്ട് ചിലത് കുറിച്ച് വച്ച് പോവുന്നത്"

"സുജിത് മേനോന്‍"

Tuesday, September 3, 2013

ഇരകളോട്!!!!

മാംസഭോജികളുടെ വിശപ്പാ റ്റാന്‍ വിധിക്കപെട്ടവരാണ്‌ നിങ്ങള്‍
ദംഷ്ട്രകളില്‍ കിടന്നു പിടയുമ്പോള്‍,ഒന്നുമാത്രമേ പറയാനുള്ളൂ...
ഈ പ്രകൃതിയില്‍ അതിജീവനശേഷിയില്ല്യാതെ പിറന്നത് നിങ്ങളുടെ തെറ്റ്!!!
എന്നും എവിടെയും ഇപ്പോഴും പഠിക്കേണ്ടത് അതിജീവനത്തിന്റെ പാടങ്ങളാണ്!!!
ആര്‍ക്കും ആരെയും നേര്‍വഴിക്കു നടത്താന്‍ കഴിയില്ല്യ.. ഈശ്വരന് പോലും!!!
അങ്ങനെയാണെങ്കില്‍ എന്നെ അങ്ങേര്‍ അത് ചെയ്തേനെ...
അതുകൊണ്ട് മാത്രം പറയുന്നു ..നിന്റെ രക്ഷ നിന്റെ മാത്രം ദൌത്യമാണ്
അതിനാവട്ടെ ഏതു മാര്‍ഗവും സ്വീകരിക്കാം.... കിട്ടുന്ന ഇതു കച്ചിത്തുരുമ്പും
ആയുധം ആക്കാം ... പിടികൊടുക്കതിരിക്കുക നിന്റെ മാത്രം ആവശ്യമാണ്‌!!!
പിന്നില്‍ കൊഴിയുന്നവരെ തിരിഞ്ഞു നോക്കാതെ കാലം മുന്നോട്ടുമാത്രം നടക്കും..കൂടെ നടന്നെത്താന്‍ നിനക്ക് കഴിയുന്നെങ്കില്‍ നന്ന്!!!
അതിജീവിച്ചു മുന്നേറുമ്പോള്‍ ...നിന്റെ ഇരകളെ ദാമ്ഷ്ട്രകളില്‍ കോര്‍ക്കുമ്പോള്‍... ഇതുകുടെ ഒന്ന് ഓര്‍ക്കുക!!!! അല്‍പ്പം (മനുഷ്യത്വം എന്ന് പറയാന്‍ കഴിയാത്തതുകൊണ്ട് മാത്രം) മൃഗത്വം മനസ്സില്‍ സൂക്ഷിക്കുക ...വിശക്കുമ്പോള്‍ മാത്രം വേട്ടയാടുക!!!
 

Wednesday, August 7, 2013

എഴുതാപ്പുറങ്ങള്‍!!!

തൊണ്ട കരിഞ്ഞ ഒരു വേനല്‍ കൊടും തപസ്സാല്‍ വിളിച്ചിട്ടാണ്
അവള്‍ പ്രസാദിചത്...
പക്ഷെ രൌദ്രരൂപത്തില്‍ ആയിപോയത്കൊണ്ടുമാത്രം
അവള്‍ കാഴ്ചക്കും അപ്പുറം ആയിപോയ്!!!!
നടന്നു കയറിയത് മുഴുവന്‍ മരണത്തിലേക്ക്ആയിരുന്നു വെങ്കിലും
വഴിയിലുടനീളം പക്ഷെ ചിന്തിച്ചത് ജീവിതത്തെ കുറിച്ച് മാത്രമായിരുന്നു
എന്നതുകൊണ്ടാവാം,മുന്നില്‍ നിറചിരിയോടെ "കയറിവരു" എന്ന്
അവള്‍ കയ്നീട്ടിയപ്പോള്‍ ഒരുവേള പകച്ചു ഞെട്ടിയത്...
പുതയ്ക്കണം എന്ന് ഒട്ടും ആഗ്രഹം ഉണ്ടായിരുന്നില്ലെങ്കിലും
 പക്ഷെ...പുതപ്പിച്ചു തന്നെ കിടത്തണം എന്ന് ആഗ്രഹം ചുറ്റും കൂടിയവര്‍ക്ക്
 മാത്രം ആയിരുന്നു എന്നും!!!
ഞാന്‍ കാലങ്ങള്‍ക്കും അപ്പുറത്തേക്ക് ഒരു യാത്രയില്‍ ആണെന്നും "ശേഷത്തിനു" ഒരു പുതപ്പിന്റെയെന്നല്ല ഒന്നിന്റെയും
ആവശ്യം ഇനിയില്ലെന്നും ഒരു വേള അവര്‍ ചിന്തിച്ചിരിക്കാന്‍ സാധ്യത ഒട്ടുമില്ല്യല്ലോ!!!
അല്ലെങ്കിലും ചിന്തകള്‍ ആണ് യഥാര്‍ത്ഥ അതിഥികള്‍ എന്നും!!!
ഒരു മുന്നറിയിപ്പും ഔചിത്യവും ഇല്ല്യാതെ കടന്നു കയറി കയ്കഴുകിയിരിക്കുംഉണ്ണാന്‍!!!
അടുപ്പ് പുകഞ്ഞിട്ടു നാളേറെ ആയിട്ടുണ്ടാകും ഇല്ലത്ത് അപ്പോള്‍!!!

                                                                         "സുജിത് മേനോന്‍"

Tuesday, August 6, 2013

ഞാനും മഴയും!!!

ജീവോഷ്ണങ്ങളാല്‍ ബാഷ്പീകരിക്കപെട്ട
എന്‍റെ മോഹങ്ങള്‍!!!അതാണ്‌ വെന്മേഘങ്ങളെ നിങ്ങള്‍!!!!
ഭൂമിയിലേക്ക് തുറന്നു വിട്ട എന്‍റെദാഹങ്ങള്‍!!!!
അതാണ്‌ മഴകളെ നിങ്ങള്‍!!!
നിങ്ങളാല്‍സൃഷ്ടിക്കപെട്ടു നിങ്ങളാല്‍ സംഹരിക്കപെട്ട
 ഞാന്‍  ‍പക്ഷെ  ഇനിയും പെയ്തൊഴിയാതെ ഇങ്ങനെ ബാകിയാണല്ലോ... മഴേ??

                                                                                       "സുജിത് മേനോന്‍"

Sunday, August 4, 2013

വെറുതെ ചില തോന്നലുകള്‍!!!

ഒരു ആലില വിതുമ്പി കരഞ്ഞപ്പോഴാണ് കാറ്റ് ഉണര്‍ന്നത്!!!
അതുപോലെ ഒരു മണ്ണാകട്ട വിയര്തുകുളിച്ചാണ് മഴയായി പെയ്തത്!!!
പിന്നെ ഒരു വെന്മേഘ കുഞ് ഉറക്കത്തില്‍ ഇടയ്ക്കിടെ
ഓരോരോ ദുസ്വപ്നം കണ്ടു ഞെട്ടി തെറിച്ച് ആണ് മിന്നലായി ഉണര്‍ന്നത് !!!!
അങ്ങിനേയും ചിലതുണ്ടല്ലോ ..എന്ന് നോക്കുമ്പോഴാണ് ഒരു നിഘൂഡതയുടെ
മുടിച്ചുരുലിലാണ് ഞാനിതുവരെ ഉറങ്ങിയിരുന്നതെന്ന് അറിയുന്നത്!!!

                                                                                        "സുജിത് മേനോന്‍"

Friday, July 26, 2013

കാഴ്ചകള്‍ പറഞ്ഞത്!!!

ഇന്നലെ ഞാന്‍ കണ്ടിരുന്നു..തെരുവില്‍...
കയ്യും കാലും തല്ലിയൊടിച് നിണം ആര്‍ന്ന,
അര്‍ത്ഥവും വ്യാപ്തിയും നഷ്ട്ടപെട്ട,
പേക്കോലമാര്‍ന്ന കുറെ വാക്കുകളെ
ഭിക്ഷാടനത്തിന് ഇറക്കിയിരിക്കുന്നു!!!
അവയുടെ കണ്ണിലെ ആഴമാര്‍ന്ന ദൈന്യത!!!
തൊണ്ടയില്‍ തടഞ്ഞു പോയ ആ നിലവിളി!!!
ഉറക്കത്തില്‍ പോലും സ്വൈരംതരാതെ
എന്നെ തോണ്ടി വിളിച്ചു ചോതിച്ചുകൊന്ടെയിരുന്നു..
എന്‍റെമോചനത്തിന്ഒരു നാള്‍ ഉണ്ടാവുമോ?
എനിക്കും ഒരു ആത്മാവുണ്ടെന്നു
മനുഷ്യന്‍ തിരിച്ചറിയുന്ന ഒരു കാലംവരുമോ?
ഉത്തരം ഒരുകുഞ്ഞുകണ്ണുനീര്‍ത്തുള്ളിആയി
കവിളുകളെനനച്ചു കീഴോട്ടു നടന്നു... തിരിഞ്ഞൊന്നുനോക്കാതെ!!!

                                                                                      "സുജിത്ത് മേനോന്‍"

Friday, July 5, 2013

എനിക്ക് നിന്നോട് പറയുവാനുള്ളത് എന്തെന്നാല്‍!!!

ഇവിടെ ഈ കാറ്റില്‍ അലിഞ്ഞു നിന്‍റെ ശ്വാസത്തിലൂടെ നിന്നില്‍ നിറഞ്ഞു നിന്‍റെ രക്തത്തില്‍ അലിഞ്ഞു നിന്നിലാകെ വ്യാപിച്ചു എന്‍റെ ഊര്‍ജം നിന്നിലുപെക്ഷിച്ചു നിന്ന്റെ  ഉച്ച്വാസത്തോടൊപ്പം പുറത്തുവന്നപോഴേക്കും ഞാന്‍ അസ്തമിച്ചുനിന്നില്‍ ഉദിച്ചുകഴിഞ്ഞിരുന്നു!!! ഇനി എനിക്ക്മരണമില്ല്യ.. നിന്നിലൂടെ പകര്‍ന്നു പകര്‍ന്നു പോകുന്ന ഒരു കണികയായി പുനര്‍ജനിച്ചു കഴിഞ്ഞു ഞാന്‍!!!
 

നേരം ഇരുട്ടുമ്പോള്‍!!!!!

നേരം ഇരുട്ടുമ്പോള്‍ പതിയേ അവന്റെ
പാല്‍-നിലാ പുഞ്ചിരി മാഞ്ഞു രൗദ്രം നിറയുന്നുണ്ട് മുഘത്ത് ...
ചന്ദ്രന്‍ അസ്തമിച്ചു ഉച്ഛ സൂര്യന്‍ കത്തുന്നുണ്ട് കണ്ണില്‍ ...
... ചുണ്ട് പിളര്‍ത്തി ദംഷ്ട്രകള്‍ ഇറങ്ങുന്നുണ്ട് പതിയെ...
വാത്സല്ല്യം പുതച്ചു തഴുകിയ കയ് വിരലുകളില്‍ ...
നഘങ്ങള്‍ ഉണര്‍ന്നു നീരുന്നുണ്ട് ....
ഉനര്‌ന്നെനീറ്റ നിശാച്ചരന്മാര്‍ ...
യാഗം മുടക്കുന്നുണ്ട് മനസ്സില്‍ !!!!!
കനവേന്തിയ കയ്കള്‍
ആയുധം കൊതിച്ചു ത്രസിക്കുന്നുണ്ട് ...
കാംബോജി മീട്ടിയ ഹൃദയം ....
പാണ്ടി-മേളം കൊട്ടിയാടുന്നുണ്ട് !!!!!!
ഇനി ഏതുനിമിഷവും എന്തും സംഭവിക്കാം !!!!!!!
ഭയക്കണം .... നാം ...നേരം ഇരുട്ടുമ്പോള്‍!!!!!!!!!!

"സുജിത് മേനോന്‍"

മുത്തുചിപ്പി പറഞ്ഞത്!!!

വേദന ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആയിരുന്നു മുത്തുച്ചിപ്പി തന്റെ ഉള്ളിൽ അതിക്രമിച്ചു കയറിയ ഒരു മണ്‍ തരിയെ പ്രേമിച്ചു പ്രേമിച്ചു ഒരു മുത്താക്കി മാറ്റിയത് !!!!

"സുജിത് മേനോൻ "

Saturday, June 29, 2013

ഒതുക്കി പറയുമ്പോൾ!!!

ചില രചനകൾക്ക് അങ്ങനെ ഒന്നുണ്ടല്ലോ 
പുര കത്തുമ്പോഴും ചവച്ചു തുപ്പികൊണ്ടിരിക്കും ചുവപ്പ്!!
ഉറങ്ങിക്കിടക്കുന്ന ഉത്തരങ്ങളെ 
കാക്കാൽ വച്ച് നടന്നു കളിക്കും 
ചില ഉത്തരങ്ങളും അങ്ങനെതന്നെ യാണല്ലോ 
മരിച്ചു കിടക്കുന്ന ചോദ്യങ്ങളുടെ നടുക്ക് കയറി 
വാവിട്ടു നെച്ചതടിച്ചു നിലവിളിച്ചു കൊണ്ടിരിക്കും 
ഉറക്കം മുറിച്ചു ചാടിപ്പോയൊരു ദീർഘ നിശ്വാസം 
ഭ്രാന്ത് പിടിച്ച ഒരു കാറ്റ് എന്നപോലെ 
മുറ്റത്തെ പ്ലാവിൽ വലിഞ്ഞു കയറി 
പിടിച്ചു കുലുക്കി കളയുന്നുണ്ട് കൊമ്പുകളെ 
എന്നിട്ട് അതിൽ കൂടുകൂട്ടിയ ഒരു പ്രാവിനെ 
പറപ്പിച്ചു വിട്ടു അതിന്റെ കൂട് വലിച്ചു താഴെയിട്ടു മുട്ടകൾ പൊട്ടിച്ചു!!!
ഇടയ്ക്കിടയ്ക്ക് കാണാതാകുന്ന ഹൃദയമിടിപ്പ്‌ ധൃതിയിൽ 
പമ്മി തിരിച്ചു കയറിവരുന്നുണ്ട് എന്തോ ഒപ്പിച്ച കള്ള ഭാവത്തോടെ!!!
കടക്കണ്ണിൽ കൂടെ ചാടിപോയൊരു നോട്ടം 
മതിലിൽ പിടിച്ചുകയറി ഊര്ന്നു വീണത് വേരുതെയോന്നുമായിരുന്നില്ല്യ ..
വിരലൂര്ന്നു പോയൊരു സ്പര്ശം അമ്മ നഷ്ട്ടപെട്ട ശിശുപോൾ 
തെരുവിൽ അലറികരഞ്ഞു നടപ്പുണ്ട്!!
അതുമാത്രമല്ല ഇന്നുരാവിലെ ഉറക്ക മേനീട്ടു നോക്കുമ്പോഴുണ്ട് 
ഒരു പഴംപാട്ട് മുറ്റത്ത്‌ നിന്ന് തിറയാടുന്നു 
കണ്ണിലൂടെ പമ്മി പമ്മി കടന്നുവന്ന ഒരു കാഴ്ചയുണ്ട് 
ഓര്മ്മകളെ വിളിച്ചുണർത്തി വട്ടമിട്ടിരുതി കഥ പറയുന്നു!!!
ഈയിടെയായി തെക്കേ തൊടി വഴി നടക്കാൻ വയ്യാതായിരിക്കുന്നു ..
കാണുമ്പോഴൊക്കെ തെക്കൊട്ടെടുക്കുമ്പോൾ ഞാനേ കാണൂ 
ചിതയിൽ കൂടെ എന്ന് വിളിചോര്മ്മിപ്പിക്കുന്നു മൂവണ്ടാൻ മാവ് !!!
ഒതുക്കി പറയുമ്പോൾ ഉറങ്ങുമ്പോഴും ഉനർന്നെനീട്ടാലും 
പേടിക്കേണ്ട അവസ്ഥയാണെന്നാണ് പറഞ്ഞുവന്നത് !!!!!

"സുജിത് മേനോൻ "

Friday, June 28, 2013

തിറയാട്ടം!!!!

മണം എല്ലാം കാറ്റ് കവർനൂ

മധുവെല്ലാം വണ്ട്‌ കവർന്നൂ
...
എൻ സ്മൃതി തൻ കനലുകളിൽ

തെയ്യങ്ങൾ തിറയാടി ...

നെഞ്ചിൽ ചിത കത്തിയമർന്നൂ

കണ്ണിൽ അല കടല് കലങ്ങി

ചെഞ്ചോര ചോപ്പുകളിൽ

വിരിയുന്നൂ മാമാങ്കം !!!!

മതി യടർന്നു വീണൊരു മൌനം

കണ്മുന തൻ ശരമേൽക്കെ ..

ഇടനെഞ്ചിൽ തട്ടിച്ചിതറീ ..

ഇഴയടർന്ന പഴംപാട്ട് ..

തീ നൂലാൽ നെയ്തൊരു പട്ടിൻ

ഉടയാടകളിൽ തട്ടി ചിതറിയ

ചങ്കുതിരും മിഴിനീർ പൂക്കൾ

ഉള്ളുരുകും ഗദ്ഗധമോടെ

എൻ കനവിൻ ചിതകളിൽ

വീഴ്കേ ഹിമ ബാഷ്പ്പം പോൽ അലിയുമ്പോൾ

എന നെഞ്ചിൽ ദ്രുത താളം !!!!!

വെള്ളിടിതൻ ഉടവാൾ ഏന്തി

തെയ്യങ്ങൾ തിറയാടി !!!!!!!

ഞാൻ നട്ടൊരു ആല്മരമെന്തേ

കാറ്റിൽ കട പുഴകുനൂ

ഞാൻ ആരൂട മോരുക്കിയ വിഗ്രഹം

എൻ നെഞ്ചിൽ താഴുനൂ

തെയ്യങ്ങൾ വിട ചൊല്ലുനൂ

സ്വപ്‌നങ്ങൾ വറ്റുന്നൂ

വിണ്ടടർന്ന ജീവിതമിവിടെ

ചുടു കാറ്റിൽ പൊടിയുന്നു ...

"സുജിത്ത്മേനോൻ "

Thursday, May 30, 2013

തിരിച്ചറിവുകൾ !!!!

ചവിട്ടടിയിലെ മണ്ണ് ഒലിച്ചുപോകാനും 
തലയ്ക്കു മുകളിലെ ആകാശം ഇടിഞ്ഞു വീഴാനും 
ഒരു നിമിഷാർദ്ധം മതിയെന്ന് എന്നോട് 
കാതിൽ പറഞ്ഞത് ഉതിർന്നു വീണ മഴത്തുള്ളികൾ ആണ്!!
സന്തോഷ സന്താപങ്ങൾക്കും സ്നേഹ ദ്വെഷങ്ങൽക്കും 
ആണ്ടറുതികൾക്കും രാപ്പകലുകൾക്കും മറ്റുമായി 
കാലത്തെ പകുത്തു നൽകിയപ്പോൾ അവശേഷിക്കാതെ പോയത് 
എനിക്കും നിനക്കും മാത്രമായി ഉള്ള നിമിഷ തുള്ളികൾ ആയിരുന്നു !!!
പറഞ്ഞു നിർത്തുമ്പോൾ ഇപ്പോഴും ഒരു ചോദ്യം അവശേഷിക്കണം 
ഉണ്ടെനീക്കുമ്പോൾ,എന്നെ കൂടെ അങ്ങു എടുക്കാത്തതെന്ത്?
എന്നാ ചോദ്യവുമായി ഇലയിൽ അവശേഷിച്ച ഒരു വറ്റുപോലെ 
എന്നത് പറച്ചിലിന്റെ ഒരു ശൈലി ആണ്!!!!
പരസ്പരം എത്തിച്ചേരാൻ ഞാൻ നിന്നിലേക്കും 
നീ എന്നിലേക്കും നെയ്ത വലകളിൽ പക്ഷെ 
കുരുങ്ങിയത് നമുക്കിടയിലൂടെ പറന്ന ചില 
ചെറുതുകൾ ആയിരുന്നല്ലോ എന്നും ?

"സുജിത് മേനോൻ "
ജനിക്കുംബോഴോ മരിക്കുംബോഴോ കൂട്ടില്ല്യാത്ത ഒരു ചിരി 
ഇടക്കെപ്പോഴോ ഒരു പ്രണയത്തിന്റെ കയ്യുംപിടിച്ചു എന്നിൽ 
കയറിയിറങ്ങി പോയതെന്തിനാവാം???
ജനിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു പോലും!!!
മരിക്കുമ്പോൾ ഞാൻ കയയിപ്പിക്കയാവും മിക്കവാറും !!!!!!!!
"സുജിത് മേനോൻ "

Sunday, May 26, 2013

ഇലപോഴിഞ്ഞു കൊഴിയുമീ ചില്ലയില്‍ .....
കാത്തിരിപ്പതെന്തുനീ പയ്ങ്കിളീ ............
ഇനിയെനിക്കില്ല്യ വസന്തങ്ങള്‍ ഏതുമേ ....
പൂത്തൊരുങ്ങി നിനക്ക് കാത്തീടുവാന്‍ .....
ഇനിയുമീ ചില്ല പോഴിവതിന്‍ മുന്നേ ....
പൂത്ത മാമര ചില്ലകള്‍ തേടു നീ.....

"സുജിത്ത് മേനോന്‍"
മഴയായി പെയ്തൊഴിഞ്ഞു നിന്‍ ......
അഴലിന്‍ താപമേറ്റ് വാങ്ങവേ ....
കുളിരിന്‍ ബാഷ്പമായുണര്‍ന്നു നീ ....
മനസ്സില്‍ നേര്‍ത്ത ഗ്രീഷ്മ ബിന്ദുവായ്‌ .....

"സുജിത് മേനോന്‍ "

ഇന്നത്തെ ചിന്ത

തെറ്റുകളെ ഞാന്‍ വെറുക്കുന്നില്യ ......കാരണം അവ ശരികളുടെ സൃഷ്ട്ടാക്കള്‍ ആണ് !!!!!!!!
ശരികളെ ഞാന്‍ സ്നേഹിക്കുനില്ല്യ ...കാരണം അവ തെറ്റുകളുടെ സന്തതി പരമ്പരകള്‍ ആണ്!!!!

"സുജിത് മേനോന്‍ "

മേഘ മല്‍ഹാര്‍

മൂര്‍ ഛ യാര്‍ന്ന നിന്‍ മൗനങള്‍ പോറി ...
ചോര വാര്‍ന്നിതെന്‍ നെഞ്ചകം പാരം ..
പോയ്‌ മറഞ്ഞൊരാ കാലങള്‍ നമ്മില്‍ ..
പയ്തൊഴിഞ്ഞൊരാ പ്രണയങള്‍ നൂനം !!
അന്ന്യമായി നിന്‍ ശോകങള്‍ പോലും ...
നിദ്ര വാര്‌ന്നൊരീ യാമങള്‍ തന്നില്‍ !!!
ഇന്ന് നിന്റെ മനസിന്റെ താളില്‍ 
വര്‍ണചിത്രങ്ങള്‍ എഴുതപ്പെടുമ്പോള്‍ 
മാഞ്ഞുവോ സഖി അന്ന് നാം ചെയ്ത 
സപ്തവര്‍ണ്ണ സ്വപ്ന ചിത്രങ്ങള്‍ !!!!

"സുജിത് മേനോന്‍"
വിരിഞ്ഞു ഉണര്‍ന്ന ഒരു വസന്തം ആവാനായിരുന്നു മോഹം !!!!!!!!!
എന്നാല്‍......
വരണ്ടു ഉണങ്ങിയ ഒരു വേനല്‍ ആവാനായിരുന്നു യോഗം !!!!!!!!!!

"സുജിത് മേനോന്‍"

വെള്ളരി പ്രാവുകള്‍ക്ക് സംഭവിക്കുന്നത്!!!!!!

ഇന്നലെയും എന്റെ കണ്ടന്‍ പൂച്ചക്ക് ഇരയായിട്ടുണ്ട് 
ഒരു പാവം വെള്ളരി പ്രാവ് !!!!!!!!
രക്തം ചുവപ്പിച്ച പപ്പും തൂവലും ശരീര ഭാഗങ്ങളും 
ചിതറി കിടപ്പുണ്ട് തെക്കേ വേലിക്കരിയില്‍ !!!!!!
മുഴുവന്‍ തിന്നിട്ടില്ല്യ...അല്ലെങ്കിലും വിശന്നിട്ടല്ല അവന്‍..
വിശപ്പിനു പാലും ചോറും വയറു നിറച്ചു കൊടുക്കാറുണ്ട് ഞാന്‍ 
മുറ്റത്ത്‌ കൊത്തിപ്പെറുക്കുന്ന അവറ്റകളുടെ മേല്‍ 
പതിയിരുന്നു ചാടി വീണു കടിച്ചു കുടയുംബോള്‍ ഒരു രസം!!!
രാവിലെ മുതല്‍ അവന്‍ ലക്‌ഷ്യം വച്ചതാണ് 
മുറ്റത്ത് കൊത്തിപ്പെറുക്കിയിരുന്ന വെള്ളരി പ്രാവുകളെ 
കണ്ടപ്പോഴൊക്കെ പലവട്ടം ഞാനവനെ ഓടിച്ചു വിട്ടതുമാണ് ...
എന്നാലും കണ്ണ് തെറ്റിയപ്പോള്‍ എപ്പോഴോ അവന്‍ പണി പറ്റിച്ചു..
ഈയിടെയായി അവന്റെ കൂട്ട് കുറെ തെരുവ് പൂച്ചക്കളുമായാണ് ...
രാവിലെ എന്നെ കണ്ടപ്പോള്‍ ഒരു വളിച്ച ചിരി അവന്റെ മുഖത്തുണ്ട് !!!
മനസ്സിലായിട്ടുണ്ട് അവനു ഞാന്‍ അവന്റെ ചെയ്തികള്‍ അറിഞ്ഞെന്ന്‍ ..
എന്നാലെന്താ വല്ല കൂസലുമുണ്ടോ ആ മുഖത്ത് ????
അതിജീവനത്തിനു ശേഷിയില്ല്യാത്തവര്‍ മറ്റുള്ളവര്‍ക്ക് ഇരയാവുക എന്നത് 
ലോകതത്വം ആണെന്ന് സമാധാനിച്ചു ഒരു ദീര്‍ഘ നിശ്വാസം പൊഴിച്ച് ഞാന്‍ !!!
അല്ലാതെ എന്ത് ചെയ്യാന്‍ ചെയ്തത് എന്റെ കണ്ടനല്ലേ ?????
ഇരയായത് ഏതോ ഒരു പാവം വെള്ളരി പ്രാവും!!!!!

"സുജിത് മേനോന്‍"
എന്റെ മിഴിനീരിൽ അലിഞ്ഞു കിടപ്പുണ്ട് ഒരു ചിരിയുടെ പിൻ നിലാവ് .... 
എന്റെ ചിരിയിൽ പുതചിരിപ്പുണ്ട് ഒരു കുഞ്ഞു മിഴിനീർതുള്ളി !!!!!!!
"സുജിത് മേനോന്‍"

വേഷപകര്‍ച്ച

"പ്രകൃതിയിൽനിന്നും എന്റെ ത്വക്കിലേക്കും അവിടെനിന്നും പതിയെ രക്തത്തിലേക്കും രക്തതിൽനിന്നും ഹൃത്തിലേക്കും 
ഹൃത്തിൽനിന്നും മതിയിലേക്കും പതിയെ പ്രയാണം ആരംഭിച്ചിട്ടുണ്ട് ഒരു വരൾച്ച"
"സുജിത് മേനോൻ "

ഇന്നത്തെ ചിന്ത

"സ്നേഹിക്കപെടുന്നത് ഒരു ദ്രുത താളത്തിലാണ് .. സ്നേഹിക്കുന്നത് ഒരു ശമന താളത്തിലും !!!
ഒഴുകിവരുന്നത് ഒരു പ്രവേഗത്തിലാണ് ... ഒഴുകി നിറയുന്നത് ഒരു ആവേശത്തിലും!!!"
"സുജിത് മേനോൻ "

പറയാതെ പോകുന്നത്!!!!

ഒരു നാവുണ്ടായിരുന്നെങ്കിൽ 
പുഴകൾക്ക് നമ്മോടു എത്ര 
നന്ഗ്ന കഥകൾ പറയുവാൻ ഉണ്ടാവുമായിരുന്നു ???
ഒരു തിരവഴി കടൽ കരയോട്‌ പറയുവാൻ ശ്രമിച്ചതും 
തന്നിലെ നഗ്നതകൾ ആയിരുന്നില്ല്യെ ???
ആകാശം കാറ്റിനോട് മേഘ ദൂത് വഴി പറഞ്ഞതോ 
തന്നിലെ ആഗാധതകളെ കുറിച്ചായിരുന്നു!!!
ആഴമാർന്ന ഒരു ഇരമ്പലോടെ കാടുഎന്നോട് പറഞ്ഞതും 
തന്റെ നിഘൂഡതകൾ അല്ലാതെ മറ്റൊന്നയിരുന്നില്യ ...
പുറമേ തണുത്ത് വിറയ്ക്കുംബോഴും തന്റെയുള്ളിൽ 
"പനി"ക്കുന്നുണ്ടെന്നാണ് ഭൂമി ഒരു അഗ്നിപർവത സ്ഫോടനത്തിലൂടെ 
സൂര്യനോട് പറയാൻ ശ്രമിച്ചതും ...
നാക്കും വാക്കും ഉള്ള നമുകിടയിൽ മാത്രം എന്താണ് 
കഥകൾ ഇങ്ങനെ വറ്റി വരണ്ടുപോയത് ??????

"സുജിത് മേനോൻ "

ഇന്നത്തെ ചിന്ത

"ഓരോ ജന്മ ദിനങ്ങളും ഓരോ ഓർമ്മപെടുത്തലുകൾ ആണ്!!! പിന്നിട്ട നാള്വഴികളുടെ,പൊയ്പോയ വസന്തങ്ങളുടെ,പൊഴിഞ്ഞു പോയ ഒരു പാൽ പുഞ്ചിരിയുടെ,കളഞ്ഞുപോയ നിഷ്കളങ്കതയുടെ, ചെയ്തു തിർക്കാനുള്ള നിയോഗങ്ങളുടെ,സർവ്വോപരി എല്ലാം അവസാനിപ്പിച്ചു കൊണ്ടുള്ള ഒരു മടക്ക യാത്രയുടെ !!!!!! 

"ഓരോ ജന്മ ദിനങ്ങളും കാലത്തോടുള്ള എന്റെ ഓർമ്മപെടുത്തലുകൾ കൂടെ ആണ്!!! നിന്റെ ബന്ധനത്തിൽനിന്നു ഈ ചങ്ങലകൾ തകർത്ത് , കാലാതീതനായി ഞാൻ പറന്നുയരാനുള്ള തയ്യാറെടുപ്പിലാണെന്നു !!!!
ഇനിയും തന്റെ നിയോഗം തിരിച്ചരിഞ്ഞിട്ടില്ല്യാത്ത ഒരു ആത്മാവ്, തന്റെ നിയോഗം തിരിച്ചറിയാനുള്ള ബദ്ധപ്പാടിൽ കാണാതെ പോവുന്നുണ്ട് വിടര്ന്നു കൊഴിയുന്ന ദിനപത്രികളെ !!!!!!!
"സുജിത് മേനോൻ "

ഉറക്കത്തിൽ സംഭവിച്ചത് !!!

അസമയത്ത് തിരക്കിട്ട് വന്ന ഫോണ്‍ കാൾ
ഉറക്കത്തെ വിളിച്ചിറക്കി കൊണ്ടുപോയപ്പോഴാണ്
ഇന്നിനി കാത്തിട്ടു കാര്യമില്ല്യ എന്നോര്ത്ത്
ഞാൻ പുറത്തേക്ക് ഇറങ്ങിയത് ..
അപ്പോഴതാ ഉറക്കം മുറിഞ്ഞ ഒരു രാത്രി തന്റെ ഓര്മ്മകളെ
നിലാവിൽ കഴുകി വെളുപ്പിച്ചുകൊണ്ട്‌ എന്റെ മുറ്റത്ത് !!!
                                                 "സുജിത് മേനോൻ "

Wednesday, March 20, 2013

ഇന്നത്തെ ചിന്ത !!!


ഓരോ നിമിഷവും ഓരോ അനുഭവങ്ങളാണ് !!!!!!!! ഒരിക്കലും ആവര്തിചിട്ടില്യത്തതും ഇനിയൊരിക്കലും ആവര്തിക്കാതതുമായ ഒരു നവ്യാനുഭവം!!! ഒരു സന്ന്യാസി എല്ലാം ത്യജിച്ചവനല്ല മറിച്ച് എല്ലാത്തിനെയും ഒരു വെത്യാസവും കുടാതെ സ്വീകരിച്ചവനാണ്!!!
"സുജിത് മേനോന്‍"