Sunday, February 24, 2013

കാലം


കാലം എന്നെ നയിച്ചത് രാജവീഥി യിലുടെ ആയിരുന്നു....
പക്ഷെ ഞാനെന്നും സ്നേഹിച്ചത് എന്റെ വയല്‍ വരംബുകളെയും ...
മഞ്ചാടിയും പൂമരവും ഞാവലും നിറഞ്ഞ ഒറ്റയടി പാതകളെയും ആയിരുന്നു...
എന്റെ ബാല്യവും സ്ന്വപ്നനങ്ങളും കളഞ്ഞു പോയത് ആ ഒറ്റയടി പതകളിലെവിടെയോ ആയിരുന്നലോ !!!
ദൂരെ ഒരു പൊട്ടു പോലെ അവ എന്നോട് എന്നെന്നേക്കുമായി വിടചൊല്ലിയകലുന്നത് നിറ കണ്ണുകളോടെ ഞാന്‍ നോക്കി നില്‍ക്കുന്നു...!!!
"സുജിത് മേനോന്‍"

തര്‍പ്പണം!!!


ബാക്കിയായ പ്രാണനെ കാലത്തിനും ശരിരത്തെ പഞ്ചാമഹാ ഭുതങ്ങള്‍ക്കും ആയി ഒസ്യിത് എഴുതി വീതിച്ചു നല്‍കി !!! അടുത്ത പര്‍വത്തിന്റെ ജടരാഗ്നിയിലേക്ക് ഒരു ഉരുള ബലിചോര്‍ ...ഊര്‍ധ്വന്‍ വലിക്കുന്ന പൂര്‍വ്വ കാല ഓര്‍മ്മകളുടെ പിളര്‍ന്ന വായിലേക്ക് എള്ളും പൂവും ചന്ദനവും ചേര്‍ത്ത് ഒരു നീര് !!!!അവയ്ക്ക് എന്നെന്നേക്കുമായി പുനര്‍ ജനി നിഷേധിച്ചു കൊണ്ട് !!!.രക്ത ബന്ധങ്ങളെയും കര്‍മ്മ ബന്ധങ്ങളെയും താന്‍ ഇതുവരെ പേറിയ ശാപത്തിന്റെ വാഴയിലയില്‍ ചുരുട്ടി എടുത്ത് ജനി മൃതി വാഴ്വു കളുടെ ത്രിവേണി സംഗമത്തില്‍ തല വഴി പുറകോട്ടു ഒഴുക്കി എണ്ണം പറഞ്ഞു മൂന്നു തവണ മുങ്ങി നിവര്‍ന്നു ശാന്തിയുടെ കയ്ലാസ ശ്രിങ്ങങ്ങളിലുടെ ഒരു യാത്ര !!!!അതാണിപ്പോള്‍ എന്റെ എന്റെ പുലര്‍കാല സ്വപ്നങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്!!!
"സുജിത് മേനോന്‍"

ഞാന്‍


ഞാന്‍
കനവെരിഞ്ഞു പൂക്കുന്ന ഒരു എരിക്കിന്‍ പൂ!!!!!!!!
ജനി
ഒരിടവപ്പാതി തന്‍ അര്‍ദ്ധരാത്രിയില്‍ താഴ്ന്നു വെട്ടിയ ഒരു വെള്ളിടി!!
മൃതി
ഒരു മഴനൂല്‍ മറക്കപ്പുരം ഇപ്പോഴും അവളുണ്ട് !!!!!! അരനുഭൂതിയായി!!!!!!!!!
രതി
സ്വയമലിഞ്ഞു ഇല്ല്യാതാവുന്ന വികൃതി!!
"സുജിത് മേനോന്‍"

ഇന്നത്തെ ചിന്ത !!!!!!!!!!


സൂര്യനെ നാം അറിയുന്നത് സൂര്യനിലെ താപത്തില്‍ അല്ല ....മറിച്ചു സൂര്യനില്‍ നിന്ന് നാം ഇവിടെ സ്വീകരിക്കുന്ന താപത്തില്‍ ആണ് ...
അതുപോലെ നാംമറ്റുള്ളവര്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്തു /ത്യജിച്ചു /പ്രയത്നിച്ചു എന്നതിലല്ല മറിച്ചു മറ്റുള്ളവര്‍ക്ക് നമ്മില്‍ നിന്നും എത്രമാത്രം ലഭിച്ചു /അനുഭവവേധ്യമായി എന്നതിന്റെ പരിമാണത്തില്‍ ആയിരിക്കും അവര്‍ നമ്മെ അറിയുന്നത് !!!!!!!!!!!!
"സുജിത് മേനോന്‍

മനുഷ്യന്‍ പൂര്ന്നനായിരുന്നു !!!!!!!!!!! ഈശ്വരനും പിശാചും അവനില്‍ കുടികൊണ്ടിരുന്നു !!!!!!!!! നന്മയും തിന്മയും അവന്റെതായിരുന്നു!!!! അങ്ങനെ ഇരുന്നു മുഷിഞ്ഞപ്പോള്‍ അവന്‍ സ്വയം രണ്ടായി പിരിഞ്ഞു ഈശ്വരനും പിശാചും!!!!എന്നിട്ട് പരസ്പരം ചെസ്സ് കളിയ്ക്കാന്‍ ആരംഭിച്ചു!!!!!!!!!!

നമുക്ക് അര്‍ഹിക്കുന്നത് കിട്ടിയില്ല്യ എന്ന് നാം ഇപ്പോഴും വേവലാതി കൊള്ളും !!!!!!!!! എന്നാല്‍ ഒരുമാത്ര ഒഴിയാതെ (ഒരുപക്ഷെ നമ്മെക്കാള്‍ കൂടുതല്‍) നമ്മെ അറിയുന്ന ഒരാളുണ്ട് ...കാലം !!!!!!!! നമ്മുടെ അര്‍ഹത കളെ കുറിച്ച കാലത്തിനു നല്ല ബോദ്ധ്യം ഉണ്ട് !!! അതുകൊണ്ട് കാലം കനിഞ്ഞു നല്‍കുന്നത് ആണ് നമ്മുടെ ശരിയായ അര്‍ഹത..
" സുജിത് മേനോന്‍ "

അഗ്നിയെ ആദ്യമായി അനുഭവിച്ച ഒരാളോട് നിങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചത് ജലം ആണെന്ന് പറഞ്ഞത് കൊണ്ട് അയാള്‍ അഗ്നിയെ ജലമായി മനസിലാകുകയില്ല്യ ...ഒരു പക്ഷെ അയാള്‍ അനുഭവിച്ചത്തിനു പേര് ജലമെന്നനെന്നു ധരിചെക്കാം!!!(അയ്യാള്‍ അനുഭവിച്ച ജലത്തിന് അഗ്നിയുടെ ഗുണങ്ങള്‍ ആണെന്ന് സാരം!)...അതുകൊണ്ട് നിങ്ങള്‍ ആരാണെന്നോ എന്താണെന്നോ ആരെയും ഒരിക്കലും സത്യബോധപെടുതെണ്ട കാര്യമില്ല്യ.കാരണം ഒരാള്‍ക്ക്‌ നിങ്ങള്‍ എങ്ങനെ അനുഭവ വെധ്യമാകുന്നോ അതാണ്‌ അയാള്‍ക്ക്‌ നിങ്ങള്‍!! അനുഭവം ഒരു മഹാ സത്യമായി മുന്നില്‍ നില്‍ക്കുമ്പോള്‍ വാക്കുകളാല്‍ അതിനൊരു മറു രൂപം സൃഷ്ട്ടിക്കുക അസാധ്യം!!!
"സുജിത് മേനോന്‍"

ഉത്തരങ്ങളില്ല്യത ചോദ്യമിലല്യ!!!!!!!!! കാരണം ഉത്തരങ്ങളില്‍നിന്നാണ് ചോദ്യമുണ്ടാകുന്നത്!!! അഥവാ ചോദ്യവും ഉത്തരവും ഒന്നിന്റെ രണ്ടു വശങ്ങളാണ്!! പക്ഷെ പല ഉത്തരങ്ങളും തന്റെ ചോദ്യങ്ങളിലേക്ക് എത്താന്‍ അല്ലെങ്ങില്‍ പല ചോദ്യങ്ങളും തന്റെ ഉത്തരങ്ങളില്‍ ലയിക്കാന്‍ പറ്റാതെ ചുറ്റി കറങ്ങുന്നു!! വര്‍ഷങ്ങളോളം ..യുഗങ്ങളോളം ചിലപ്പോഴൊക്കെ ജന്മജന്മ്മന്തരങ്ങളോളം!!
"സുജിത് മേനോന്‍ "

"എന്റെ ഉള്ളില്‍ ഒരു കുഞ്ഞു വാവയായി ഉറങ്ങുന്നുണ്ട് എന്റെ ദുഃഖങ്ങള്‍!!!!!! അവ ഉണര്‍ന്നു വലിയ വായില്‍ കരയുമ്പോള്‍ ഞാനവയെ ഊട്ടി,പാടി ഉറക്കും!!!!പിന്നെ അഗാധമായ ശാന്തത ആണ് അനന്തമായ ഏകാന്തതയും!!!!!അതില്‍ ഞാനറിയാതെ മയങ്ങി പോവും!!!!! അയന യാമങ്ങള്‍കിടക്കു എപ്പോഴോ വീണ്ടും അവ ഉണര്‍ന്നു കരയുംബോഴാണ് ഞാനെന്ന സ്വത്വം ഈ പ്രപഞ്ചത്തിന്റെ ഭാഗമായി ബാകിയുന്ടെന്ന ബോധത്തിലേക്ക്‌ ഞാനും വീണ്ടുമുണരുന്നത്!!!!!!!"
"സുജിത് മേനോന്‍"



നന്ദി

നന്ദി മാത്രം ഞാനിവിടെ കുറിക്കുന്നു ....നിങ്ങള്‍ക്ക് !!!!!!
എന്നില്‍ തളിര്‍ക്കാഞ്ഞ വാക്കുകള്‍ക്ക് ......
എന്നെ തിളപ്പിച്ച നോവുകള്‍ക്ക്‌ .....
എന്നും തഴുകുന്നോരോര്‍മ്മകള്‍ക്ക് ....
മഞ്ഞായി പുതച്ച കിനാവുകള്‍ക്ക്!!!!!! 
കാലം കവര്‍ന്നോരാ ബാല്യത്തിനും !!!!!!!
........................ "സുജിത് മേനോന്‍ "......


 

 

 

വാക്ക് !!!!!!!!


വരുന്ന വഴിക്ക് ഒരു വാക്ക് കളഞ്ഞുകിട്ടി !!!!!!!!!!! "മബ്രൂക്!!" തിരിച്ചും മറിച്ചും നോക്കി ..ഒന്നും മനസില്ലയില്ല്യാ!!! ആ ..കളഞ്ഞുകിട്ടിയതല്ലേ ...കളയണ്ടാ..മനസിന്റെ കീശയില്‍ ഇട്ടു!!!!!.......രണ്ടു പേര്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുന്നു ...അവന്‍ നാട്ടില്‍ പോകുവാണ് അത്രേ അവധിക്ക് ...രണ്ടാമന്‍ പറഞ്ഞു .."മബ്രൂക് !!".. ആഹാ ...ഞാന്‍ ആവാക്കെടുത്തു നോക്കി ഇത് തന്നെയല്ലേ അതും!!!...അതേലോ!!!! മം... തിരിച്ചു അവിടെ തെന്നെ ആ വാക്ക് ഭദ്രമായി വച്ചു !!!!! റൂമിലെത്തിയപ്പോള്‍ കൂട്ടുകാരന്റെ പെങ്ങള്‍ പ്രസവിച്ചിരിക്കുന്നു !!!!!!!! അവന്‍ ഒരു അമ്മാവനായി!!!!!!!!!!!! ഒന്നും നോക്കിയില്ല്യ ...കളഞ്ഞു കിട്ടിയ ആവാക്ക് അവനു നേരെ നീട്ടി ... "മബ്രൂക്!!".... അവന്റെ മുഖം വിടര്‍ന്നു !!!!!! ഒരു പുഞ്ചിരിയായി പെയ്തു!!!!! ഹാ മനസ്സ് നിറഞ്ഞു!!!!!!!! എന്റെയും!!!!!!!!!! അതിത്രയും വല്യൊരു നിധിയാനെന്നരിഞ്ഞിരുന്നില്ല്യ !!!!!!!!
"സുജിത് മേനോന്‍"

മേഘ മല്‍ഹാര്‍


മൂര്‍ ഛ യാര്‍ന്ന നിന്‍ മൗനങള്‍ പോറി ...
ചോര വാര്‍ന്നിതെന്‍ നെഞ്ചകം പാരം ..
പോയ്‌ മറഞ്ഞൊരാ കാലങള്‍ നമ്മില്‍ ..
പയ്തൊഴിഞ്ഞൊരാ പ്രണയങള്‍ നൂനം !!
അന്ന്യമായി നിന്‍ ശോകങള്‍ പോലും ...
നിദ്ര വാര്‌ന്നൊരീ യാമങള്‍ തന്നില്‍ !!!
ഇന്ന് നിന്റെ മനസിന്റെ താളില്‍
വര്‍ണചിത്രങ്ങള്‍ എഴുതപ്പെടുമ്പോള്‍
മാഞ്ഞുവോ സഖി അന്ന് നാം ചെയ്ത
സപ്തവര്‍ണ്ണ സ്വപ്ന ചിത്രങ്ങള്‍ !!!!
"സുജിത് മേനോന്‍"

നേരം ഇരുട്ടുമ്പോള്‍....!!!!


നേരം ഇരുട്ടുമ്പോള്‍ പതിയേ അവന്റെ
പാല്‍-നിലാ പുഞ്ചിരി മാഞ്ഞു രൗദ്രം നിറയുന്നുണ്ട് മുഘത്ത് ...
ചന്ദ്രന്‍ അസ്തമിച്ചു ഉച്ഛ സൂര്യന്‍ കത്തുന്നുണ്ട് കണ്ണില്‍ ...
ചുണ്ട് പിളര്‍ത്തി ദംഷ്ട്രകള്‍ ഇറങ്ങുന്നുണ്ട് പതിയെ...
വാത്സല്ല്യം പുതച്ചു തഴുകിയ കയ് വിരലുകളില്‍ ...
നഘങ്ങള്‍ ഉണര്‍ന്നു നീരുന്നുണ്ട് ....
ഉനര്‌ന്നെനീറ്റ നിശാച്ചരന്മാര്‍ ...
യാഗം മുടക്കുന്നുണ്ട് മനസ്സില്‍ !!!!!
കനവേന്തിയ കയ്കള്‍
ആയുധം കൊതിച്ചു ത്രസിക്കുന്നുണ്ട് ...
കാംബോജി മീട്ടിയ ഹൃദയം ....
പാണ്ടി-മേളം കൊട്ടിയാടുന്നുണ്ട് !!!!!!
ഇനി ഏതുനിമിഷവും എന്തും സംഭവിക്കാം !!!!!!!
ഭയക്കണം .... നാം ...നേരം ഇരുട്ടുമ്പോള്‍!!!!!!!!!!
"സുജിത് മേനോന്‍"

ശവം ഭുജിക്കുമ്പോള്‍ !!!!!!!!


ശവം ഭുജിച്ചു നീ അണയവേ ചാരേ ....
അറിയുന്നുണ്ടൊരു ശ്മശാന ഗന്ധം ഞാന്‍ !!!!!!!!!
ആളുന്നുണ്ടൊരു ചിത നിന്റെ കണ്ണില്‍...
ജഡം ഒന്ന് നിന്നില്‍ ദഹിച് അലിയുമ്പോള്‍ ...
ചുടല ഗന്ധം പേറി നീയലയവെ ....
കേള്‍ക്കുന്നുണ്ടൊരു പ്രാണ രോദനം!!!!!!!
അത് നിന്നില്‍ തീര്‍പ്പൂ ചടുല താളങ്ങള്‍ ..
നാളെ നിന്നില്‍ ജടരാഗ്നിയുണരവേ ....
ഈ ശരീരവും നിനക്ക് ഭോജനം!!!!!!
" സുജിത് മേനോന്‍"

മൃത്യു !!!!


മൃത്യു ..സഖി ..നീയെന്നില്‍ നിറഞ്ഞ മാത്ര !!!
നിന്നെ പുണര്‍ന്നു മരവിച്ച മാത്ര ...
അഴല്‍ മഴ എന്നില്‍ പെയ്തൊഴിഞ്ഞ മാത്ര ...
നീ മാത്രം അല്ലീ നിതാന്ത സത്യം ...
ഈ കര്‍മ്മ ഭൂവിലെ പിറവി തൊട്ടേ .
നിഴല്‍ പോലെ എന്നും നീ കൂടെയല്ലീ ...
മതിമറന്നിന്നു ഞാന്‍ മയങ്ങുമ്പോഴും ...
മതി ഭ്രമം പിടിപെട്ടു വലയുംബോഴും ...
കണ്‍ പോള ചിമ്മാതെ കൂട്ടുണ്ട് നീ ...
അറിയുന്നു നിന്നിലെ പ്രേമഭാവം ...
അടിമുടി പൂക്കുന്ന ലോല ഭാവം ...
ഒരുമാത്ര നിന്നില്‍ അലിഞ്ഞ നേരം ...
നിറവായി എന്നില്‍ നീ പൂത്ത നേരം!!!
"സുജിത് മേനോന്‍"

വേവലാതികള്‍

നിനക്ക് വേണ്ടി കരുതി വച്ചതെല്ലാം ഞാനീ വളരെ ചെറിയ ജിവിത യാത്രക്കിടയില്‍ തന്നു തീര്‍ക്കേണ്ടത് ഉണ്ട്!!!
കാരണം മരിച്ചു മണ്‍അടിഞ്ഞാല്‍ പിന്നെ നമുക്ക് പരസ്പരം എന്താണ് ഏറ്റവാങ്ങാന്‍ ആവുക ????
ആത്മാര്‍ഥതയുടെ വര്‍ണ്ണങ്ങള്‍ വറ്റികൊഴിഞ്ഞ മിഴിനീര്‍പൂക്കളും ഇടവപ്പാതി പോലെ ആര്‍ത്തലച്ചു പെയ്യുന്ന 
ഓര്‍മ്മക്കുറിപ്പുകളും അല്ലാതെ???

"സുജിത് മേനോന്‍"

അണിയറയില്‍ സംഭവിക്കുന്നത്!!!



വിരസത അകറ്റാന്‍ അവള്‍ ഓണ്‍ലൈനില്‍ എന്തോ കുത്തികുറിച്ചു .. 
"നിന്റെ വരികളിലെ കസ്തൂരി മണം മൈധുനതിനു ക്ഷണിക്കുന്നുന്ടെന്നു" അവന്‍,
"നിന്റെ കണ്ണുകള്‍ രണ്ട് ചുഴികളായി എന്നെ നിന്നിലേക് വലിചെടുക്കുനെന്നു" അവള്‍,
അങ്ങനെ അവര്‍ ഓണ്‍ലൈന്‍ കമിതാക്കള്‍ ആയി!!!
അതിനിടയില്‍ അവള്‍ വിവാഹിതയായി എന്നാലും അവരുടെ വിരസതയും പ്രണയവും തുടര്‍ന്നു .. 
ഓണ്‍ലൈനില്‍ അവരുടെ പ്രണയം കണ്ടു ആര്തുചിരിക്കാനും കയ്യടിക്കാനും 
കഥയറിയാതെ ആട്ടം കാണുന്ന കാണികള്‍!!!!!
ഒടുവില്‍ കസ്തൂരി മണവും ചുഴികളും എല്ലാം വെറും വിരസത സൃഷ്ട്ടിച്ച മരീചികയാണെന്ന് 
അവര്‍ തിരിച്ചറിയുമ്പോഴേക്കും ..... അവന്‍ അവളില്‍ വിസര്‍ജിച്ച വാക്ബീജങ്ങള്‍ ... 
അവളുടെ മതിഗര്‍ഭവും തകര്‍ത്ത് അനുവാച്ചകരിലേക് പടര്‍ന്നു അവരില്‍ 
പലരും ചുമച് ചുമച് രക്തം തുപ്പി തുടങ്ങിയിരുന്നു!!!!

"സുജിത് മേനോന്‍"

Wednesday, February 20, 2013

"കടല്‍!!"

ഒരു അരുവിയിലെക്കായിരുന്നു 
കാട്ടുചോലയുടെ മോഹം ....
ഒരു പുഴയിലെക്കായിരുന്നു 
അരുവിയുടെ മോഹം ....
ഒരു നദിയിലേക്കായിരുന്നു 
പുഴയുടെ മോഹം...
അങ്ങനെയാണ് 
ഒരു കുഞ്ഞു കാട്ടുചോല ....
അലകടലായി മാറിയത്!!!!
അല്ലാതെ ഒരിക്കലും 
ഒരു പാവം കാട്ടുചോല 
ഒരു കടലിനെ മോഹിചിരുന്നില്യ!!!!