Thursday, May 30, 2013

തിരിച്ചറിവുകൾ !!!!

ചവിട്ടടിയിലെ മണ്ണ് ഒലിച്ചുപോകാനും 
തലയ്ക്കു മുകളിലെ ആകാശം ഇടിഞ്ഞു വീഴാനും 
ഒരു നിമിഷാർദ്ധം മതിയെന്ന് എന്നോട് 
കാതിൽ പറഞ്ഞത് ഉതിർന്നു വീണ മഴത്തുള്ളികൾ ആണ്!!
സന്തോഷ സന്താപങ്ങൾക്കും സ്നേഹ ദ്വെഷങ്ങൽക്കും 
ആണ്ടറുതികൾക്കും രാപ്പകലുകൾക്കും മറ്റുമായി 
കാലത്തെ പകുത്തു നൽകിയപ്പോൾ അവശേഷിക്കാതെ പോയത് 
എനിക്കും നിനക്കും മാത്രമായി ഉള്ള നിമിഷ തുള്ളികൾ ആയിരുന്നു !!!
പറഞ്ഞു നിർത്തുമ്പോൾ ഇപ്പോഴും ഒരു ചോദ്യം അവശേഷിക്കണം 
ഉണ്ടെനീക്കുമ്പോൾ,എന്നെ കൂടെ അങ്ങു എടുക്കാത്തതെന്ത്?
എന്നാ ചോദ്യവുമായി ഇലയിൽ അവശേഷിച്ച ഒരു വറ്റുപോലെ 
എന്നത് പറച്ചിലിന്റെ ഒരു ശൈലി ആണ്!!!!
പരസ്പരം എത്തിച്ചേരാൻ ഞാൻ നിന്നിലേക്കും 
നീ എന്നിലേക്കും നെയ്ത വലകളിൽ പക്ഷെ 
കുരുങ്ങിയത് നമുക്കിടയിലൂടെ പറന്ന ചില 
ചെറുതുകൾ ആയിരുന്നല്ലോ എന്നും ?

"സുജിത് മേനോൻ "
ജനിക്കുംബോഴോ മരിക്കുംബോഴോ കൂട്ടില്ല്യാത്ത ഒരു ചിരി 
ഇടക്കെപ്പോഴോ ഒരു പ്രണയത്തിന്റെ കയ്യുംപിടിച്ചു എന്നിൽ 
കയറിയിറങ്ങി പോയതെന്തിനാവാം???
ജനിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു പോലും!!!
മരിക്കുമ്പോൾ ഞാൻ കയയിപ്പിക്കയാവും മിക്കവാറും !!!!!!!!
"സുജിത് മേനോൻ "

Sunday, May 26, 2013

ഇലപോഴിഞ്ഞു കൊഴിയുമീ ചില്ലയില്‍ .....
കാത്തിരിപ്പതെന്തുനീ പയ്ങ്കിളീ ............
ഇനിയെനിക്കില്ല്യ വസന്തങ്ങള്‍ ഏതുമേ ....
പൂത്തൊരുങ്ങി നിനക്ക് കാത്തീടുവാന്‍ .....
ഇനിയുമീ ചില്ല പോഴിവതിന്‍ മുന്നേ ....
പൂത്ത മാമര ചില്ലകള്‍ തേടു നീ.....

"സുജിത്ത് മേനോന്‍"
മഴയായി പെയ്തൊഴിഞ്ഞു നിന്‍ ......
അഴലിന്‍ താപമേറ്റ് വാങ്ങവേ ....
കുളിരിന്‍ ബാഷ്പമായുണര്‍ന്നു നീ ....
മനസ്സില്‍ നേര്‍ത്ത ഗ്രീഷ്മ ബിന്ദുവായ്‌ .....

"സുജിത് മേനോന്‍ "

ഇന്നത്തെ ചിന്ത

തെറ്റുകളെ ഞാന്‍ വെറുക്കുന്നില്യ ......കാരണം അവ ശരികളുടെ സൃഷ്ട്ടാക്കള്‍ ആണ് !!!!!!!!
ശരികളെ ഞാന്‍ സ്നേഹിക്കുനില്ല്യ ...കാരണം അവ തെറ്റുകളുടെ സന്തതി പരമ്പരകള്‍ ആണ്!!!!

"സുജിത് മേനോന്‍ "

മേഘ മല്‍ഹാര്‍

മൂര്‍ ഛ യാര്‍ന്ന നിന്‍ മൗനങള്‍ പോറി ...
ചോര വാര്‍ന്നിതെന്‍ നെഞ്ചകം പാരം ..
പോയ്‌ മറഞ്ഞൊരാ കാലങള്‍ നമ്മില്‍ ..
പയ്തൊഴിഞ്ഞൊരാ പ്രണയങള്‍ നൂനം !!
അന്ന്യമായി നിന്‍ ശോകങള്‍ പോലും ...
നിദ്ര വാര്‌ന്നൊരീ യാമങള്‍ തന്നില്‍ !!!
ഇന്ന് നിന്റെ മനസിന്റെ താളില്‍ 
വര്‍ണചിത്രങ്ങള്‍ എഴുതപ്പെടുമ്പോള്‍ 
മാഞ്ഞുവോ സഖി അന്ന് നാം ചെയ്ത 
സപ്തവര്‍ണ്ണ സ്വപ്ന ചിത്രങ്ങള്‍ !!!!

"സുജിത് മേനോന്‍"
വിരിഞ്ഞു ഉണര്‍ന്ന ഒരു വസന്തം ആവാനായിരുന്നു മോഹം !!!!!!!!!
എന്നാല്‍......
വരണ്ടു ഉണങ്ങിയ ഒരു വേനല്‍ ആവാനായിരുന്നു യോഗം !!!!!!!!!!

"സുജിത് മേനോന്‍"

വെള്ളരി പ്രാവുകള്‍ക്ക് സംഭവിക്കുന്നത്!!!!!!

ഇന്നലെയും എന്റെ കണ്ടന്‍ പൂച്ചക്ക് ഇരയായിട്ടുണ്ട് 
ഒരു പാവം വെള്ളരി പ്രാവ് !!!!!!!!
രക്തം ചുവപ്പിച്ച പപ്പും തൂവലും ശരീര ഭാഗങ്ങളും 
ചിതറി കിടപ്പുണ്ട് തെക്കേ വേലിക്കരിയില്‍ !!!!!!
മുഴുവന്‍ തിന്നിട്ടില്ല്യ...അല്ലെങ്കിലും വിശന്നിട്ടല്ല അവന്‍..
വിശപ്പിനു പാലും ചോറും വയറു നിറച്ചു കൊടുക്കാറുണ്ട് ഞാന്‍ 
മുറ്റത്ത്‌ കൊത്തിപ്പെറുക്കുന്ന അവറ്റകളുടെ മേല്‍ 
പതിയിരുന്നു ചാടി വീണു കടിച്ചു കുടയുംബോള്‍ ഒരു രസം!!!
രാവിലെ മുതല്‍ അവന്‍ ലക്‌ഷ്യം വച്ചതാണ് 
മുറ്റത്ത് കൊത്തിപ്പെറുക്കിയിരുന്ന വെള്ളരി പ്രാവുകളെ 
കണ്ടപ്പോഴൊക്കെ പലവട്ടം ഞാനവനെ ഓടിച്ചു വിട്ടതുമാണ് ...
എന്നാലും കണ്ണ് തെറ്റിയപ്പോള്‍ എപ്പോഴോ അവന്‍ പണി പറ്റിച്ചു..
ഈയിടെയായി അവന്റെ കൂട്ട് കുറെ തെരുവ് പൂച്ചക്കളുമായാണ് ...
രാവിലെ എന്നെ കണ്ടപ്പോള്‍ ഒരു വളിച്ച ചിരി അവന്റെ മുഖത്തുണ്ട് !!!
മനസ്സിലായിട്ടുണ്ട് അവനു ഞാന്‍ അവന്റെ ചെയ്തികള്‍ അറിഞ്ഞെന്ന്‍ ..
എന്നാലെന്താ വല്ല കൂസലുമുണ്ടോ ആ മുഖത്ത് ????
അതിജീവനത്തിനു ശേഷിയില്ല്യാത്തവര്‍ മറ്റുള്ളവര്‍ക്ക് ഇരയാവുക എന്നത് 
ലോകതത്വം ആണെന്ന് സമാധാനിച്ചു ഒരു ദീര്‍ഘ നിശ്വാസം പൊഴിച്ച് ഞാന്‍ !!!
അല്ലാതെ എന്ത് ചെയ്യാന്‍ ചെയ്തത് എന്റെ കണ്ടനല്ലേ ?????
ഇരയായത് ഏതോ ഒരു പാവം വെള്ളരി പ്രാവും!!!!!

"സുജിത് മേനോന്‍"
എന്റെ മിഴിനീരിൽ അലിഞ്ഞു കിടപ്പുണ്ട് ഒരു ചിരിയുടെ പിൻ നിലാവ് .... 
എന്റെ ചിരിയിൽ പുതചിരിപ്പുണ്ട് ഒരു കുഞ്ഞു മിഴിനീർതുള്ളി !!!!!!!
"സുജിത് മേനോന്‍"

വേഷപകര്‍ച്ച

"പ്രകൃതിയിൽനിന്നും എന്റെ ത്വക്കിലേക്കും അവിടെനിന്നും പതിയെ രക്തത്തിലേക്കും രക്തതിൽനിന്നും ഹൃത്തിലേക്കും 
ഹൃത്തിൽനിന്നും മതിയിലേക്കും പതിയെ പ്രയാണം ആരംഭിച്ചിട്ടുണ്ട് ഒരു വരൾച്ച"
"സുജിത് മേനോൻ "

ഇന്നത്തെ ചിന്ത

"സ്നേഹിക്കപെടുന്നത് ഒരു ദ്രുത താളത്തിലാണ് .. സ്നേഹിക്കുന്നത് ഒരു ശമന താളത്തിലും !!!
ഒഴുകിവരുന്നത് ഒരു പ്രവേഗത്തിലാണ് ... ഒഴുകി നിറയുന്നത് ഒരു ആവേശത്തിലും!!!"
"സുജിത് മേനോൻ "

പറയാതെ പോകുന്നത്!!!!

ഒരു നാവുണ്ടായിരുന്നെങ്കിൽ 
പുഴകൾക്ക് നമ്മോടു എത്ര 
നന്ഗ്ന കഥകൾ പറയുവാൻ ഉണ്ടാവുമായിരുന്നു ???
ഒരു തിരവഴി കടൽ കരയോട്‌ പറയുവാൻ ശ്രമിച്ചതും 
തന്നിലെ നഗ്നതകൾ ആയിരുന്നില്ല്യെ ???
ആകാശം കാറ്റിനോട് മേഘ ദൂത് വഴി പറഞ്ഞതോ 
തന്നിലെ ആഗാധതകളെ കുറിച്ചായിരുന്നു!!!
ആഴമാർന്ന ഒരു ഇരമ്പലോടെ കാടുഎന്നോട് പറഞ്ഞതും 
തന്റെ നിഘൂഡതകൾ അല്ലാതെ മറ്റൊന്നയിരുന്നില്യ ...
പുറമേ തണുത്ത് വിറയ്ക്കുംബോഴും തന്റെയുള്ളിൽ 
"പനി"ക്കുന്നുണ്ടെന്നാണ് ഭൂമി ഒരു അഗ്നിപർവത സ്ഫോടനത്തിലൂടെ 
സൂര്യനോട് പറയാൻ ശ്രമിച്ചതും ...
നാക്കും വാക്കും ഉള്ള നമുകിടയിൽ മാത്രം എന്താണ് 
കഥകൾ ഇങ്ങനെ വറ്റി വരണ്ടുപോയത് ??????

"സുജിത് മേനോൻ "

ഇന്നത്തെ ചിന്ത

"ഓരോ ജന്മ ദിനങ്ങളും ഓരോ ഓർമ്മപെടുത്തലുകൾ ആണ്!!! പിന്നിട്ട നാള്വഴികളുടെ,പൊയ്പോയ വസന്തങ്ങളുടെ,പൊഴിഞ്ഞു പോയ ഒരു പാൽ പുഞ്ചിരിയുടെ,കളഞ്ഞുപോയ നിഷ്കളങ്കതയുടെ, ചെയ്തു തിർക്കാനുള്ള നിയോഗങ്ങളുടെ,സർവ്വോപരി എല്ലാം അവസാനിപ്പിച്ചു കൊണ്ടുള്ള ഒരു മടക്ക യാത്രയുടെ !!!!!! 

"ഓരോ ജന്മ ദിനങ്ങളും കാലത്തോടുള്ള എന്റെ ഓർമ്മപെടുത്തലുകൾ കൂടെ ആണ്!!! നിന്റെ ബന്ധനത്തിൽനിന്നു ഈ ചങ്ങലകൾ തകർത്ത് , കാലാതീതനായി ഞാൻ പറന്നുയരാനുള്ള തയ്യാറെടുപ്പിലാണെന്നു !!!!
ഇനിയും തന്റെ നിയോഗം തിരിച്ചരിഞ്ഞിട്ടില്ല്യാത്ത ഒരു ആത്മാവ്, തന്റെ നിയോഗം തിരിച്ചറിയാനുള്ള ബദ്ധപ്പാടിൽ കാണാതെ പോവുന്നുണ്ട് വിടര്ന്നു കൊഴിയുന്ന ദിനപത്രികളെ !!!!!!!
"സുജിത് മേനോൻ "

ഉറക്കത്തിൽ സംഭവിച്ചത് !!!

അസമയത്ത് തിരക്കിട്ട് വന്ന ഫോണ്‍ കാൾ
ഉറക്കത്തെ വിളിച്ചിറക്കി കൊണ്ടുപോയപ്പോഴാണ്
ഇന്നിനി കാത്തിട്ടു കാര്യമില്ല്യ എന്നോര്ത്ത്
ഞാൻ പുറത്തേക്ക് ഇറങ്ങിയത് ..
അപ്പോഴതാ ഉറക്കം മുറിഞ്ഞ ഒരു രാത്രി തന്റെ ഓര്മ്മകളെ
നിലാവിൽ കഴുകി വെളുപ്പിച്ചുകൊണ്ട്‌ എന്റെ മുറ്റത്ത് !!!
                                                 "സുജിത് മേനോൻ "