Wednesday, August 7, 2013

എഴുതാപ്പുറങ്ങള്‍!!!

തൊണ്ട കരിഞ്ഞ ഒരു വേനല്‍ കൊടും തപസ്സാല്‍ വിളിച്ചിട്ടാണ്
അവള്‍ പ്രസാദിചത്...
പക്ഷെ രൌദ്രരൂപത്തില്‍ ആയിപോയത്കൊണ്ടുമാത്രം
അവള്‍ കാഴ്ചക്കും അപ്പുറം ആയിപോയ്!!!!
നടന്നു കയറിയത് മുഴുവന്‍ മരണത്തിലേക്ക്ആയിരുന്നു വെങ്കിലും
വഴിയിലുടനീളം പക്ഷെ ചിന്തിച്ചത് ജീവിതത്തെ കുറിച്ച് മാത്രമായിരുന്നു
എന്നതുകൊണ്ടാവാം,മുന്നില്‍ നിറചിരിയോടെ "കയറിവരു" എന്ന്
അവള്‍ കയ്നീട്ടിയപ്പോള്‍ ഒരുവേള പകച്ചു ഞെട്ടിയത്...
പുതയ്ക്കണം എന്ന് ഒട്ടും ആഗ്രഹം ഉണ്ടായിരുന്നില്ലെങ്കിലും
 പക്ഷെ...പുതപ്പിച്ചു തന്നെ കിടത്തണം എന്ന് ആഗ്രഹം ചുറ്റും കൂടിയവര്‍ക്ക്
 മാത്രം ആയിരുന്നു എന്നും!!!
ഞാന്‍ കാലങ്ങള്‍ക്കും അപ്പുറത്തേക്ക് ഒരു യാത്രയില്‍ ആണെന്നും "ശേഷത്തിനു" ഒരു പുതപ്പിന്റെയെന്നല്ല ഒന്നിന്റെയും
ആവശ്യം ഇനിയില്ലെന്നും ഒരു വേള അവര്‍ ചിന്തിച്ചിരിക്കാന്‍ സാധ്യത ഒട്ടുമില്ല്യല്ലോ!!!
അല്ലെങ്കിലും ചിന്തകള്‍ ആണ് യഥാര്‍ത്ഥ അതിഥികള്‍ എന്നും!!!
ഒരു മുന്നറിയിപ്പും ഔചിത്യവും ഇല്ല്യാതെ കടന്നു കയറി കയ്കഴുകിയിരിക്കുംഉണ്ണാന്‍!!!
അടുപ്പ് പുകഞ്ഞിട്ടു നാളേറെ ആയിട്ടുണ്ടാകും ഇല്ലത്ത് അപ്പോള്‍!!!

                                                                         "സുജിത് മേനോന്‍"

Tuesday, August 6, 2013

ഞാനും മഴയും!!!

ജീവോഷ്ണങ്ങളാല്‍ ബാഷ്പീകരിക്കപെട്ട
എന്‍റെ മോഹങ്ങള്‍!!!അതാണ്‌ വെന്മേഘങ്ങളെ നിങ്ങള്‍!!!!
ഭൂമിയിലേക്ക് തുറന്നു വിട്ട എന്‍റെദാഹങ്ങള്‍!!!!
അതാണ്‌ മഴകളെ നിങ്ങള്‍!!!
നിങ്ങളാല്‍സൃഷ്ടിക്കപെട്ടു നിങ്ങളാല്‍ സംഹരിക്കപെട്ട
 ഞാന്‍  ‍പക്ഷെ  ഇനിയും പെയ്തൊഴിയാതെ ഇങ്ങനെ ബാകിയാണല്ലോ... മഴേ??

                                                                                       "സുജിത് മേനോന്‍"

Sunday, August 4, 2013

വെറുതെ ചില തോന്നലുകള്‍!!!

ഒരു ആലില വിതുമ്പി കരഞ്ഞപ്പോഴാണ് കാറ്റ് ഉണര്‍ന്നത്!!!
അതുപോലെ ഒരു മണ്ണാകട്ട വിയര്തുകുളിച്ചാണ് മഴയായി പെയ്തത്!!!
പിന്നെ ഒരു വെന്മേഘ കുഞ് ഉറക്കത്തില്‍ ഇടയ്ക്കിടെ
ഓരോരോ ദുസ്വപ്നം കണ്ടു ഞെട്ടി തെറിച്ച് ആണ് മിന്നലായി ഉണര്‍ന്നത് !!!!
അങ്ങിനേയും ചിലതുണ്ടല്ലോ ..എന്ന് നോക്കുമ്പോഴാണ് ഒരു നിഘൂഡതയുടെ
മുടിച്ചുരുലിലാണ് ഞാനിതുവരെ ഉറങ്ങിയിരുന്നതെന്ന് അറിയുന്നത്!!!

                                                                                        "സുജിത് മേനോന്‍"