Sunday, November 3, 2013

ഓര്‍മ്മകള്‍

"എന്നോ എരിഞ്ഞടങ്ങിയ ഒരു പട്ടട.. പക്ഷെ,
ഓര്‍മ്മയുടെ കനലുകള്‍ കണ്ണടച്ചില്ലിപ്പോഴും!!!"



"ഒരു തുലാവര്‍ഷ രാത്രിയിലാണ് പ്രണയ പരവശരായ നിലാവും ഭൂമിയും മൈഥുനത്തില്‍ ഏര്‍പ്പെട്ടു വെളുത്ത ലില്ലി പൂക്കള്‍ക്ക് ജന്മം കൊടുത്തത്‌!!!"

"സുജിത് മേനോന്‍"

 
 

ഞാന്‍!!

അല്ലെങ്കിലും പണ്ടേ ഞാന്‍ അങ്ങനെ ആയിരുന്നല്ലോ ...
പെട്ടെന്നൊന്നും ഒരു ഉത്തരത്തിന്റെ പച്ചപ്പിലേക്ക് നടന്നുകയറാന്‍ കഴിയാത്ത
ഒരു ചോദ്യത്തിന്റെ തുഞ്ചത്ത് കൊണ്ടുപോയി തൂക്കിയിട്ടിട്ടുണ്ടാവും എന്നും എന്റെ ജീവിതം!!!
അത് അവിടെ കിടന്നു ഒരു ഉത്തരത്തിന്റെ സാന്നിദ്ധ്യം അടുതെങ്ങാന്‍ ഉണ്ടോ എന്ന് 
തളര്‍ന്ന കണ്ണുകളാല്‍ ഉഴറി തുഴയുന്നുണ്ടാക്കും എന്നും!!!

"സുജിത് മേനോന്‍"

തനിയാവര്‍ത്തനം!!

മുട്ട വിരിഞ്ഞിറങ്ങിയ ഒരു പ്രാവിന്‍ കുഞ്ഞിനെ ഇന്നലെ പൂച്ച പിടിച്ചു!!!
കവയ്ക്കാന്‍ വെമ്പി നില്‍ക്കുന്ന കവികള്‍ "മാനിഷാദ" പാടി ആചാര വെടികള്‍ മുഴക്കി!!!
അഭിനവ നാരദര്‍ വര്‍ത്തമാനവും പാടി ഈരേഴു പതിനാലു ലോകങ്ങളും ചുറ്റി!!!
അവസാനം അരങ്ങോഴിഞ്ഞപ്പോള്‍... 
ശാപത്താല്‍ ശിലയായി പോയ എന്റെ തൂലികയും..
കരയാന്‍ പോലും മറന്ന, ചോരയില്‍ കുതിര്‍ന്ന ഒരു പിടി മണ്ണും,
പിന്നെ, അടുത്ത മുട്ടയും വിരിയുന്നതും കാത്ത് പൂച്ചയും!!! മാത്രം ബാക്കി!!!

"സുജിത് മേനോന്‍"
"ആരെങ്കിലും എന്നെങ്കിലും എടുതോന്നു മറിച്ചു നോക്കുകയെങ്കിലും ചെയ്യും എന്ന ഒറ്റ പ്രതീക്ഷയിലായിരിക്കും ചിലര്‍ ജീവിതം ഇങ്ങനെ ഇവിടെ ഈ ഭൂമിയില്‍ മറന്നു വച്ച് പോകുന്നത്‌!!!"
"എന്നോ എരിഞ്ഞടങ്ങിയ ഒരു പട്ടട.. പക്ഷെ,
ഓര്‍മ്മയുടെ കനലുകള്‍ കണ്ണടച്ചില്ലിപ്പോഴും!!!"
"ഒരു തുലാവര്‍ഷ രാത്രിയിലാണ് പ്രണയ പരവശരായ നിലാവും ഭൂമിയും മൈഥുനത്തില്‍ ഏര്‍പ്പെട്ടു വെളുത്ത ലില്ലി പൂക്കള്‍ക്ക് ജന്മം കൊടുത്തത്‌!!!"
എന്നെ ഉപദേശിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് 
നിന്നോട് എനിക്ക് ഒരു ചോദ്യമുണ്ട്!!!!
നാളിതുവരെ ഉള്ള എന്റെ ലോകം!!! അവിടെ വിളഞ്ഞു നില്‍ക്കുന്ന 
അനുഭവങ്ങള്‍,ഭാവനകള്‍, കല്‍പ്പനകള്‍,സങ്കടങ്ങള്‍,സന്താപങ്ങള്‍,
ദ്വേഷങ്ങള്‍,സ്നേഹങ്ങള്‍ എല്ലാം തന്നെ നിന്റെ ഒരു വാക്കിനാല്‍ 
ഉഴുതു മറിച്ചു പുതിയ വിത്തുപാകാം എന്നാ നിന്റെ വ്യാമോഹത്തെ 
ഞാന്‍ എന്ത് പേരിട്ടു വിളിക്കേണ്ട്‌ു???


"സുജിത് മേനോന്‍"

ചിലതുണ്ട്!!!!

ചില ജന്മങ്ങള്‍ അങ്ങനെയാണ് എന്നും!!!
ഒരു ചെറിയ മരണം കൊണ്ടൊന്നും 
ജീവിതങ്ങളില്‍ നിന്നും 
എന്നെന്നേക്കുമായി ഒഴിഞ്ഞു പോകില്ല ഒരിക്കലും!!!
കാറ്റും കനലും ആയി വന്നു നോവിച്ചു കൊണ്ടേയിരിക്കും...
നിലാവില്‍ നിഴലായി വന്നു ഭയപ്പെടുത്തി കൊണ്ടേയിരിക്കും!!!
"ഞാന്‍" ഇപ്പോഴും മരിച്ചിട്ടില്ല്യ എന്ന് വെറുമൊരു മരണം കൊണ്ട് മാത്രം 
എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടേ ഇരിക്കും!!!
ചില നക്ഷത്രങ്ങള്‍ എന്നും അങ്ങനെയാണ്!!!
ഒരൊറ്റ പ്രാവശ്യം കണ്ണ് ചിമ്മി കാണിച്ചു 
മേഘ ഗര്‍ഭങ്ങളില്‍ കയറി ഒളിച്ചു കളയും!!!
എത്ര തന്നെ തിരഞ്ഞാലും കണ്ടുകിട്ടില്ല്യ ഒരിക്കല്‍കുടെ പിന്നീടവയെ!!!
പക്ഷെ,ആ ഒരൊറ്റ നോട്ടത്തിന്റെ തിളക്കം മായില്ല്യ പിന്നീടൊരിക്കലും!!!
എത്രവട്ടം തന്നെ കാഴ്ചയെ നിലാവിലും വെയിലിലും മാറി മാറി കഴുകി ഉണക്കിയാലും!!!

                                                   "സുജിത് മേനോന്‍"