Tuesday, October 22, 2013

പരിവര്‍ത്തനം!!!

ഒരു മഴയില്‍ ശ്രവ്വ്യമായ സംഗീതത്തിനുമപ്പുറം
ഒളിഞ്ഞിരിക്കുന്ന തേങ്ങല്‍ കേള്‍ക്കുമ്പോള്‍ ആണ് അത് സംഭവിക്കുന്നത്
ഒരു പൂവ് പ്രസരിപ്പിക്കുന്ന ഗോചരമായ സൗന്ദര്യത്തിനും അപ്പുറം
ഒളിവെട്ടുന്ന ഒരു നറു പുഞ്ചിരി കാണുമ്പോള്‍ ആണ് അത് സംഭവിക്കുന്നത്.
ചവച്ചിറക്കുന്ന ഭോജനത്തില്‍ ഉദ്ധീപിപ്പിക്കപ്പെടുന്ന രുചികള്‍ക്കും അപ്പുറം 
ഒരു പ്രാണന്‍ ചവര്‍ക്കുന്നുണ്ടെങ്കില്‍ പേടിക്കണം അപ്പോഴും അത് സംഭവിക്കുന്നുണ്ട്.
മത്തുപിടിപ്പിക്കുന്ന സുഗന്ധതിനുമപ്പുറം ഒരു വിരഹം മണക്കുമ്പോള്‍ അത് സംഭവിക്കുന്നുണ്ട്.
ചുട്ടു പൊള്ളിക്കുന്ന വെയില്‍ നിങ്ങളെ വന്നു തൊടുമ്പോള്‍ 
അനുഭവിക്കുന്ന പോള്ളനിനപ്പുറം ഒരു സ്നേഹം നിങ്ങളെ സ്പര്ശിക്കുന്നുന്ടെങ്കിലും അറിയണം അത് സംഭവിക്കുന്നുണ്ട്.
അപ്പോഴെല്ലാം ഒരു കവി തന്റെ ആചാരങ്ങളുടെ വാത്മീകം തകര്‍ത്ത് നിങ്ങളില്‍ ഉയിര്തെഴുന്നെല്‍ക്കുന്നുണ്ട്!!!
അതെ!!! ഒരിക്കലും ഒരു കവി ജനിക്കുക്കയല്ല, മറിച്ച് ഒരു കാട്ടാളന്‍ കവിയിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് എപ്പോഴും സംഭവിക്കുന്നത്!!!

"സുജിത് മേനോന്‍"

No comments:

Post a Comment